മറുവരി-മാമ്പഴം

# മറുവരി രചനാ മത്സരം
# കോശി ജോൺസൺ (ഷാ)

തെല്ലു ഞാൻ മടിയോടെ
ഓർമ്മകൾ പിൻപേ പോയി.
യൗവ്വനം പൂത്തുലയും
കാലത്തിൻ പിൻപേ പോയി.
കാമുക കണ്ണുമായ് ഞാൻ
കാത്തിരുന്നാ കലാലയ മരച്ചോട്ടിൽ.
ആദ്യമായ് കണ്ടു ഞാനാ 
ഈർഷ്യയിൽ  പിൻവാങ്ങും മാൻ മിഴികളെ.

കണ്ണിലായ്  എരിയുന്ന
നെരിപ്പോടിൻ ജ്വാലയിൽ .
എരിയുമോ എന്നു ഞാൻ 
സന്ദേഹിച്ചു.
എങ്കിലും കൊതിച്ചു ഞാൻ കാണുവാൻ വീണ്ടും വീണ്ടും.
മുട്ടി ഞാനൊരു വട്ടം 
കിട്ടിയാ  നോട്ടത്തിൻ പ്രഹരത്തിൽ.
മിണ്ടാൻ കഴിഞ്ഞില്ലൊരു വാക്കും
ശ്രദ്ധയോടെ.

കാലങ്ങൾ പോകവെ കണ്ടു ഞാൻ
തിരയുന്ന രണ്ടു നയനങ്ങളെ.
കേട്ടു ഞാൻ ബാല്യത്തിന്റെ തീഷ്ണമാം വ്യഥകളെ.
കൂട്ടുമായെത്തിയ ധൂമ്രപാളികളെ.
ഒരിറ്റാശ്വാസത്തിനായ് വിൽക്കേണ്ടി വന്നതൊക്കെ

നഷ്ടത്തിൻ കണക്കുകൾ കൂട്ടുവാനാവാതെയവൾ.
കാത്തിരുന്നപ്പൊഴാ മാമ്പഴം ഞാനായെത്തി.
കൊതിയോടെ ഭുജിക്കുവാൻ
വെമ്പലായുയർന്നയെൻ പൈങ്കിളി
അമ്പേറ്റു വീഴുന്നാ ധൂമ്രപാളി തൻ കാട്ടാളന്മാരാൽ.

ജാഗരൂകരായിരിക്കുവിൻ
ഇനിയൊരു പൈങ്കിളിക്കീ ഗതി
വരാതിരിക്കുവാൻ
ഇന്നുമെൻ കണ്ണിൽ നിന്നും
മറയില്ലാ ദൃശ്യവും കണ്ണീരും






Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ