ശിശുദിന

#ശിശുദിന സന്ദേശ കവിത മെഗാ മത്സരം
# കോശി ജോൺസൺ വൈദ്യൻ (ഷാ)
ബാല്യം ഞാനാരെന്നറിയാത്ത ഞാനറിയാത്തൊരു ബാല്യം.
മുലപ്പാല് കിട്ടാത്ത ബാല്യം.
കണ്ണീരുണങ്ങാത്ത ബാല്യം.
വിശപ്പടങ്ങാത്ത ബാല്യം.

സ്നേഹമൊരിറ്റ് തേടുന്ന ബാല്യം.
കാക്കയും പൂച്ചയും കൂട്ടുകാരായുള്ള ബാല്യം.
എച്ചിലിലയ്ക്കായി ശുനകനോടടി കൂടും ബാല്യം.
കണ്ണിലെ കൗതുകം പൊല്ലാപ്പായ് മാറുന്ന കാലം.

തൂകി കളയുന്ന അരിമണി  ഒരു വറ്റ്
മാറ്റി വയ്ക്കാമോ ഈ ബാല്യത്തിനായ്?
തെരുവിൽ കിടക്കാതെ 
പുത്തനല്ലെങ്കിലും നല്ലൊരുടുപ്പിട്ട്
കുഞ്ഞുങ്ങൾക്കൊപ്പം സ്കൂളിലേക്കയക്കാമോ?
കൂടെപ്പിടിച്ചു തലോടുവാൻ
നിങ്ങൾക്കമ്മയായ് അച്ഛനായ്
തോന്നലുണ്ടാക്കുവാൻ പറ്റുമോ?
നല്ലൊരു ജീവിതം കിനാവു കാണുവാൻ തുടങ്ങട്ടെ ഈ ദിനം സ്വപ്നതുല്യമായ്..

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ