ക്രിസ്ത്യാനി..
# ക്രിസ്ത്യാനി
# കോശി ജോൺസൺ വൈദ്യൻ (ഷാ)
താരം.. താരങ്ങൾ .. താരങ്ങൾ കാട്ടിയ യുഗപിറവി.
കണ്ണിലെ കരടായ് രാജാക്കൾ കണ്ടൊരു താരം.
ആട്ടിൻ തൊഴുത്തിൽ പിറന്നൊരു താരം.
പിറവിയിൽ ഒടുക്കം കാണാൻ നിനച്ചവർ.
ക്രൂശിലെ രക്തത്തിൽ ഊറിച്ചിരിച്ചവർ.
കണ്ടില്ലീ നവയുഗപിറവി.
പുതിയൊരു നിയമത്തിൻ ജനനം.
കാലം.. കാലമായൊഴുകിയ ജൂത നിയമത്തിൽ .
നാഥൻ.. നാഥൻ മാറ്റത്തിൻ കാറ്റുമായെത്തി.
തത്വചിന്തകൾ കാറ്റിൽ പറത്തി യോൻ.
ചാട്ടവാറെടുത്തൊരു ശുദ്ധിക്രീയ നടത്തിയോൻ.
മരപ്പണി ചെയ്തവൻ.
മുക്കുവർ കൂട്ടാളിയായവൻ . .
വചനം പഠിച്ചവൻ.
പുതു വചനങ്ങൾ നൽകിയോൻ.
പാപിക്ക് ഹൃദയം തുറക്കുവാൻ
നെഞ്ചോടടുപ്പിച്ചോൻ.
അനുതാപമല്ലാതൊരാരാധനയില്ലെന്നറിയിച്ചോൻ.
കർമ്മമാണനുഷ്ഠാനമതിലേറെ മുഖ്യമെന്നുരചെയ്ത നാഥൻ.
പാപിക്കു രക്ഷകൻ.
ദുഃഖിതർക്കാലംബം.
പീഢിതർക്കാശ്രയം.
ആപത്തിൽ കൂടെയും.
മരണത്തിൽ തന്നെ പകുത്തവൻ.
ക്രൂശിൽ രക്തവും ദേഹിയും കുർബ്ബാന( സമർപ്പണം) നൽകിയോൻ പങ്കിട്ടു.
വീഞ്ഞെൻ നിണവും അപ്പമെൻ ദേഹിയായ് കുർബ്ബാന( സമർപ്പണം)
നിങ്ങളാകുമ്പോൾ ഞാൻ തന്നെ
നിങ്ങളെന്നോർത്തുകൊണ്ടാൽ
രൂപാന്തരത്തിൽ നിനക്കുമാകാം ക്രിസ്ത്യാനി..
അല്ലെങ്കിൽ വെറുമൊരു നാമം മാത്രം ക്രിസ്ത്യാനി..
----X-----------X-----------X-----------X------
Comments
Post a Comment