പുതുവത്സരം 2
ഒരു മലർകൂടി കൊഴിയുമീ മലർവാടിയതിൽ നിന്നും.
പരിമളം പരത്തിയൊരു
പനി നീർപ്പൂവായിരുന്നു നീയെൻ ഹൃത്തിൽ .
സഹസ്രമാം ഭ്രമരത്തിൻ പ്രണയം
തടയുവാൻ ഒരു മാരിക്കാവതില്ലല്ലോ
മധുവൂട്ടിയവരെ നീ സത്കരിച്ചല്ലോ .
ഇനി കൊഴിയാതെ വയ്യ.
വിരിയട്ടെ പുതുമ തൻ മൊട്ടുകൾ.
വിടരട്ടെ കായ്ക്കട്ടെ പുതുയുഗത്തിലേക്കായ്.
വെട്ടി വെടിപ്പാക്കി കേടുകൾ തീർത്തലങ്കരിച്ചീടാം.
നവവത്സരമായ്
ശോഭിക്കുവാനീ ലോകമാം മലർവാടി തന്നിൽ.
ഇനിയൊരു ശലഭമായ് കീടമായ്
പിറവിയെടുക്കാം ...
മാറുമീ പുതുവർഷം നിങ്ങൾ തൻ
പിറവിയിൽ...
,
Comments
Post a Comment