കാവ്യ ധ്വനി മറുവരി
# മറുവരി കവിതാ രചന മത്സരം
# കോശി ജോൺസൺ (ഷാ)
ഊഷരഭൂമിയിൽ തളിർക്കുവാൻ കൊതിക്കുമാ തളിരു പോൽ.
കാലമായ് കാത്തിടുമൊരു കവിത ജനിച്ചിടാൻ .
പുതിയൊരു കവിതൻ ജന്മമെടുക്കുവാൻ.
അറിവിന്റെ ഉറവ തേടിയാ സാഗര യകതാരിൽ .
യാനത്തിലേറിയൊരു യാത്ര തുടങ്ങട്ടെ .
പുതിയൊരു കവിതയ്ക്ക് ബീജം തേടിയാ യാത്രയിൽ.
കണ്ടു തീർന്നതല്ലാതെയറിവിൽ നിന്നുറവയെടുക്കുമോരായിരം പൂർണ്ണ ചന്ദ്രന്മാരെ കണ്ടീ മനം.
അയഥാർഥ ബോധമണ്ഡലങ്ങളിൽ.
കവിത വിരിഞ്ഞു നറുമണം
പടർത്തിയാ കാവ്യലോകത്തിൽ.
ആയിരം സൂര്യനുദിച്ചപോൽ.
ദീപ്ത മേകുവാൻ ..ഒരായിരം മനമതിൽ..
Comments
Post a Comment