പുതുവത്സരം
# പുതുവത്സര ഗാന രചനാ മത്സരം
ഭ്രമണം എവിടെയും ഭ്രമണം
ഭൂമി തിരിയുന്നു
ഗോളങ്ങൾ തിരയുന്നു
പ്രപഞ്ചം തിരിയുന്നു
ഘടികാര സ്പന്ദനം കാതിൽ മുഴങ്ങുന്നു
കാലങ്ങൾ മാറുന്നു
രോഗങ്ങൾ മാറുന്നു
മനുഷ്യനും മാറുന്നു
പുതിയ യുഗത്തിലേക്കൊരു ദൃഷ്ടിയാകാമോ
നവ മാധ്യമങ്ങളും
നവ നവ ശീലങ്ങൾ
പുതുവത്സരത്തിൽ
മാറ്റുമോ ശീലങ്ങൾ
പുതിയൊരു ലക്ഷ്യവും
പുത്തൻ പ്രതീക്ഷകൾ
നവകിരണങ്ങൾ പുതുനാമ്പുകൾക്ക്
ജീവൻ പകരട്ടെ..
ഈ പുതുവത്സരത്തിൽ.
ലക്ഷ്യങ്ങൾ സീമകൾക്കപ്പുറം
കൈത്തുമ്പിലൊതുങ്ങുമീ ലോകം
ചിന്തകൾ ചിത്രങ്ങളാകുന്ന കാലം വിദൂരമല്ല പ്പൊഴും
മറ്റൊരു പ്രകൃതിയെ കണ്ടെത്തുംവരെ സ്നേഹിച്ചിടാം
ഈ ഭൂമിയെ
അറിവൊരു തരി പകരുവാൻ
അജ്ഞതയകറ്റുവാൻ
അഴിമതി തുടയ്ക്കുവാൻ
അന്ധവിശ്വാസങ്ങളകറ്റുവാൻ
പുതിയ പ്രഭാതം കാണുവാൻ
പഴയ ശീലങ്ങൾ വെടിയുവാൻ
ആടിത്തിമിർത്തൊരാ മാരി മൂലം
കാഞ്ചനക്കൂട്ടിലെ പക്ഷി പോലെ
പാരതന്ത്ര്യത്തിൻ രുചിയറിഞ്ഞു
പ്രകൃതി തൻ മധുര പ്രതികാരം തിരിച്ചറിഞ്ഞു .
നവ മാധ്യമങ്ങളിൽ നവലോകമായ്
അന്ധവിശ്വാസങ്ങൾ ക്കറുതി വരുത്താൻ
മയക്കുമരുന്നിന്നടിമപ്പെടാത്തൊരു
രണരഹിത പുതു ലോകം പുലരട്ടെ
പുലരാൻ കൊതിക്കുന്ന രാവു പോലെ
വിടരാൻ കൊതിക്കുന്ന പൂവു പോലെ
പുതുമ തൻ വസന്തം
പുതുവത്സരത്തിൽ ആശംസിച്ചിടുന്നു .
പുതുമോഹവുമായ്
പുതിയൊരു പാതയിൽ
ബന്ധനത്തിൻ
മഹാമാരി തൻ കാലം കഴിഞ്ഞു.
ബന്ധനത്തിൻ
കിളിവാതിൽ തുറന്നു
സ്വാതന്ത്ര്യത്തിൻ ശ്വാസമെടുത്തു
ലോകം കാല്പന്തി ലൊന്നായ്
പരാജയങ്ങൾ മറക്കാൻ
രണമൊരു പരിഹാരമല്ലെന്നറിയാൻ
പ്രകൃതിയെ പരിണയിച്ചീടാൻ
അന്ധവിശ്വാസങ്ങളറുക്കാൻ
മയക്കുമരുന്നിൽ നിന്നകറ്റാൻ
പുതിയ ശാസ്ത്രങ്ങൾ പുതു തലമുറയ്ക്കൊപ്പം
അജ്ഞതയകറ്റാൻ
അറിവിൻ വെളിച്ചം പകരാൻ
നന്മകൾക്കായ് നവ മാധ്യമങ്ങൾ
നവയുഗത്തിലേക്കൊരു ദീപം തെളിച്ചിടാം
Comments
Post a Comment