കാവ്യ ധ്വനി - മറുവരി രചന മത്സരം
#കാവ്യ ധ്വനി - മറുവരി രചന മത്സരം
സൗഹൃദങ്ങൾക്കു മേൽ രാഷ്ട്രീയം കലരുന്നുവോ?
മനുഷ്യധർമ്മങ്ങൾക്കുപരി മതം പകരുന്നുവോ?
സ്നേഹ ബന്ധങ്ങൾക്കു മേൽ ധനം മുറുകുന്നുവോ?
ജീവിത ലഹരിയ്ക്കുപരി മറുലഹരി തിരയുന്നുവോ?
കരാളഹസ്തങ്ങൾ യുവതയക്കു പിറകേ.
കഠാരയുമായ് കാത്തുനിൽക്കുന്നു.
ചോര തൻ ഗന്ധം കൊതിച്ചൊരു ചെന്നായ പോലെവിടെയും.
ധർമ്മം പകരേണ്ട കരമെവിടെ?
വിദ്യ പകരേണ്ട കരമെവിടെ?
സ്നേഹം കൊടുക്കേണ്ടതെവിടെനിന്നും.
ഇഴ പൊട്ടാതൊഴുകേണ്ടേയൊരു മധുരസംഗീതം.
പുതുതലമുറയ്ക്കായ്..
Comments
Post a Comment