സംസ്കൃതി കലാവേദി ഒറ്റ ചിറകുളള പക്ഷി


# അക്ഷര സാഗരം കവിത രചനാ മത്സരം-സംസ്കൃതി കലാവേദി
# കോശി ജോൺസൺ (ഷാ)

ഒറ്റച്ചിറകായ് പിറന്നു വീണപ്പോളെൻ.
ദുർവിധിയോർത്തു കരഞ്ഞുവോയെൻ തായ്.
കൂടെപ്പറക്കുവാനാവാതെ .
കുട്ടുകാരെ നോക്കി കരഞ്ഞപ്പോൾ.
കൂടെ കൂട്ടിരുന്നെന്നമ്മതൻവാത്സല്യം.
കൊക്കിലൊതുങ്ങുമോരിരയുമായ് കൂട്ടിലണയുമോരച്ഛന്റെ വാത്സല്യം.

ഏറെപ്പണിപ്പെട്ടു വീണു മെണീറ്റും.
മെല്ലെപ്പറന്നൊരാ നാളുകൾ.
ഏറെ കരുത്തേകിയെൻ മനം.
ഒറ്റച്ചിറകുമായ് വാനം കീഴടക്കീടിനായ്.

പ്രണയച്ചിറകറ്റ നീയെന്റെ മറു പക്ഷമാകുവാൻ.
പ്രണയമായ് നീയെന്റെ യരികിൽ
വന്നപ്പോൾ.
ഹൃത്തടം തുറന്നു ഞാൻ സ്വീകരിച്ചല്ലോ.
ഇരുചിറകുള്ളൊരു പുതു പക്ഷിയാകുവാൻ..

അതിമോഹമില്ലാത്തൊരു മോഹപ്പക്ഷി...




Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ