അക്ഷര കേരളം- ദൃശ്യാധിഷ്ഠിത കുട്ടിക്കവിതാ രചന മത്സരം
#അക്ഷര കേരളം ദൃശ്യാധിഷ്ഠിത കുട്ടിക്കവിതാ രചനാ മത്സരം
അമ്മയില്ലെങ്കിലെന്തു കൊച്ചേ
ചേട്ടനറിയാത്ത കാര്യമുണ്ടോ
കൂടെ നിന്നാൽ ഞാൻ നിനക്ക്
കൂടുതൽ കാര്യങ്ങൾ ചൊല്ലിത്തരാം
ചേട്ടനാരെന്നെനിക്കറിയാം
ഞാനില്ലേ കൂട്ടിന് വേറെയെന്ത്
എണ്ണ വേണേൽ ഞാൻ തൂകിത്തരാം
മുട്ട പൊരിച്ചിട്ട് വേണം ബാക്കി
അമ്പരന്നീടും അമ്മയൊന്ന്
നമ്മുടെ സദ്യകൾ കണ്ട് കണ്ട്
എന്തോ കരിയുന്ന മണം വരുന്നോ
അയ്യോ ഇതെന്റെ വയറ്റിൽ നിന്നാ..
Comments
Post a Comment