ഉണർത്തുപാട്ട് 2

# ഉണർത്തു പാട്ട്
# കോശി ജോൺസൺ വൈദ്യൻ       (ഷാ)

യുവാക്കളെ.. യുവതികളെ..
നവയുഗ.. പ്രതിഭകളെ

മോഹങ്ങളുണരുന്ന മോഹനമീ നാളുകളിൽ.
അരുതെന്ന കേൾവിയോടപ്രീയ നാളുകളിൽ.
ചാഞ്ചാടും മോഹങ്ങൾക്കതിരില്ലാ നാളുകളിൽ.
അറിയുമോ നീ ഗതി മാറും നാളുകളെ.

പാപമേറും വഴികളിൽ വഴിയറിയാതുഴലുമ്പോൾ.
ലോകത്തിൻ മോഹങ്ങൾ
മാടി മാടി വിളിക്കുമ്പോൾ .
മോഹങ്ങൾ ലഹരിയായ് മാറുന്ന നാളുകളിൽ.
അരുതാത്ത മോഹങ്ങൾ തിരിച്ചറിയാൻ കൃപ തേടൂ.

യുവാക്കളെ.. യുവതികളെ
നവയുഗ.. പ്രതിഭകളെ

വഴികളെല്ലാമടയുമ്പോൾ.
തുണയില്ലാതലയുമ്പോൾ.
മരണം മാത്രം മാർഗ്ഗമെന്നറിയുമ്പോൾ.
മകനേ മകളേ യെന്നൊരു വിളി കേൾക്കാൻ  കൃപ തേടൂ

യുവാക്കളെ.. യുവതികളെ
നവയുഗ.. പ്രതിഭകളെ

ആണിപ്പഴുതുള്ള അവൻ കരങ്ങൾ
നിൻ നിഴലിൽ  കാണുമ്പോൾ
ആവിയായ് പോകും നിൻ ഭാരങ്ങളൊക്കെയും..
വേദനകളൊക്കെയും.

യുവാക്കളെ.. യുവതികളെ  
ഉണരൂ..
ക്രിസ്തുവിൻ.. പ്രതിഭകളെ.












Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ