ഉണർത്തുപാട്ട് 3
# ഉണർത്തു പാട്ട്
# കോശി ജോൺസൺ വൈദ്യൻ (ഷാ)
യുവാക്കളെ.. യുവതികളെ..
നവയുഗ.. പ്രതിഭകളെ
അരുതെന്ന കേൾവിയോടപ്രീയ നാളുകളിൽ.
ചാഞ്ചാടും മോഹങ്ങൾക്കതിരില്ലാ നാളുകളിൽ.
അറിയുമോ നീ ഗതി മാറും നാളുകളെ.
പാപമേറും വഴികളിൽ വഴിയറിയാതുഴലുമ്പോൾ.
ലോകത്തിൻ മോഹങ്ങൾ
മാടി മാടി വിളിക്കുമ്പോൾ .
മോഹങ്ങൾ ലഹരിയായ് മാറുന്ന നാളുകളിൽ.
അരുതാത്ത മോഹങ്ങൾ തിരിച്ചറിയാൻ കൃപ തേടൂ.
യുവാക്കളെ.. യുവതികളെ
നവയുഗ.. പ്രതിഭകളെ
വഴികളെല്ലാമടഞ്ഞമ്പോൾ.
തുണയില്ലാതലഞ്ഞപ്പോൾ.
മരണം മാത്രം മാർഗ്ഗമെന്നറിഞ്ഞപ്പോൾ.
അറിയാതെ തിരിയുമെൻ
നിഴലിൽ
ആണിപ്പഴുതുള്ള കരങ്ങൾ ഞാൻ കണ്ടു
ആവിയായ് പ്പോയെൻ ഭാരങ്ങളൊക്കെയും..
വേദനകളൊക്കെയും.
യുവാക്കളെ.. യുവതികളെ
ഉണരൂ..
ക്രിസ്തുവിൻ.. പ്രതിഭകളെ.
Comments
Post a Comment