കവിത
മോഹങ്ങളുണരുന്ന മോഹനമീ നാളുകളിൽ
അരുതെന്ന കേൾവിയോടപ്രീയ നാളുകളിൽ
ചാഞ്ചാടും മോഹങ്ങൾക്കതിരില്ലാ നാളുകളിൽ
അറിയുമോ നീ ഗതി മാറും നാളുകളെ
ലോകത്തിൻ മോഹങ്ങൾ മാടി വിളിക്കുമ്പോൾ
ആദിയിൽ പാപം ജനിച്ചൊരു വഴി
നീ മറക്കല്ലേ
പല പല രൂപത്തിൽ ഇന്നും വിളിക്കുന്നു
മാറ്റുവാൻ പറ്റാത്ത ലഹരിയായ് മാറുന്നു
പാപമേറും വഴികളിൽ വഴിയറിയാതുഴലുമ്പോൾ
അരുതാത്ത മോഹങ്ങൾ തിരിച്ചറിയാൻ കൃപ നൽകൂ
അതിരുകളില്ലാ വഴിതേടി പോകുമ്പോൾ
മറന്നോയീ നിണമൊരു നീർച്ചാലു തീർത്തയാമുഖം
എല്ലാ വഴികളുമടയുന്ന വേളയിൽ
തിരിഞ്ഞൊന്നു നോക്കു നീയാ നിഴലിനെ
ആണിപ്പഴുതുള്ള കരങ്ങൾ കാണുമ്പോൾ
ആവിയായ് പോകും നിൻ ഭാരങ്ങളൊക്കെയും.
Comments
Post a Comment