വെന്തെരിഞ്ഞ സ്വപ്നങ്ങൾ
ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു .
അതിലേറെ ആശകളുണ്ടായിരുന്നു
ആ പൈതലിൻ കൊഞ്ചൽ കേൾക്കണമായിരുന്നു.
വേദനയൊക്കെ മറക്കുമായിരുന്നു.
എല്ലാമൊരു നിമിഷത്തിൽ തീരുകയായിരുന്നു.
ആളിപ്പടരുന്ന അഗ്നിയിൽ
ഞങ്ങൾ ഈയാം പാറ്റകളായിരുന്നു.
ജീവിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു.
ഞങ്ങളൊരു നാളമായെരിഞ്ഞു തീരുകയായിരുന്നു
Comments
Post a Comment