# കേരളപ്പിറവി ദേശഭക്തിഗാന മത്സരം # കോശി ജോൺസൺ (ഷാ) കാവ്യഭാവനയെ ഏഴഴകുള്ളൊരു വർണ്ണ ചിത്രമാക്കിയ - ഈശ്വര സൃഷ്ടിയോ എന്റെ കേരളം. മാറുന്ന ഋതുക്കൾ മാറ്റി വരയ്ക്കുന്ന- വർണ്ണ ചിത്രമോ എന്റെ കേരളം. കുയിലിന്റെ നാദവും കാട്ടാറിൻ താളവും. സമന്വയിക്കുന്നോരിടമോ എന്റെ കേരളം. കതിരോൻ പ്രഭയിൽ ചാറ്റൽ മഴയേറ്റ് മിന്നി തിളങ്ങുന്നോ . എന്റെ കേരളം എത്ര സുന്ദരം. ഹരിതാഭമാകും ചേലകൾ ചുറ്റി നാണം മറയ്ക്കുന്ന . മിന്നുന്ന ചോലകൾ മാലയായ് അണിയുന്ന. മരതക ശോഭയിൽ ഇറ്റിറ്റു വീഴുന്ന -മഞ്ഞിൻ കണങ്ങൾ മാറ്റുകൂട്ടുന്ന. കളഭവും ഏലവും മണക്കുന്ന മേനി കൊണ്ടാരെയും വശീകരിക്കുന്ന. എന്റെ കേരളം എത്ര സുന്ദരം. കയറിൻ റാട്ടുകൾ ഒരു പോൽ ചലിക്കുന്ന ഗ്രാമവും. നാടൻ പാട്ടുകൾ ഈണത്തിലൊഴുകുന്ന വയലേലകളും. കേരവും റബ്ബറും ഒരു പോൽ വിളയുന്ന നാടും. മയിലും പുലിയും ഗജവും വിഹരിക്കും കാടും. തൂവെള്ള മഞ്ഞിൻ പുതപ്പണിഞ്ഞ് പള്ളി മണിയും ശംഖ് നാദവും ബാങ്ക് വിളിയും കേട്ടുണരുന്ന. എന്റെ നാടെത്ര മനോഹരി. കോലവും തെയ്യവും തുള്ളലും ആട്ടവും കഥകളിയും രവിവർമ്മ ചിത്രവും . കലയുടെ കേളീ ഗൃഹമിത് കേരളം. കാല്പന്തും കോൽകളീം ഗോട്ടിയും കബഡിയും വള്ളം കളിയും തനതായ കളരിയും മാറ്റുരയ്ക്കു...
#ശിശുദിന സന്ദേശ കവിത മെഗാ മത്സരം ബാല്യം ഞാനാരെന്നറിയാത്ത ഞാനറിയാത്തൊരു ബാല്യം. മുലപ്പാല് കിട്ടാത്ത ബാല്യം. കണ്ണീരുണങ്ങാത്ത ബാല്യം കണ്ണീരു വറ്റിയ ബാല്യം. വിശപ്പടങ്ങാത്ത ബാല്യം സ്നേഹമൊരിറ്റ് തേടുന്ന ബാല്യം. കാക്കയും പൂച്ചയും കൂട്ടുകാരായുള്ള ബാല്യം എച്ചിലിലയ്ക്കായി ശുനകനോടടി കൂടും ബാല്യം. കണ്ണിലെ കൗതുകം പൊല്ലാപ്പായ് മാറുന്ന കാലം. തൂകി കളയുന്ന അരിമണി ഒരു വറ്റ് മാറ്റി വയ്ക്കാമോ ഈ ബാല്യത്തിനായ്? തെരുവിൽ കിടക്കാതെ നോക്കുവാൻ കാക്കുമോ? പുത്തനല്ലെങ്കിലും നല്ലൊരുടുപ്പിട്ട് കുഞ്ഞുങ്ങൾക്കൊപ്പം സ്കൂളിലേക്കയക്കാമോ? കൂടെപ്പിടിച്ചു തലോടുവാൻ. നിങ്ങൾക്കമ്മയായ് അച്ഛനായ് തോന്നലുണ്ടാക്കുവാൻ . നല്ലൊരു ജീവിതം കിനാവു കാണുവാൻ, ഈ ദിനം തുടങ്ങട്ടെ സ്വപ്നതുല്യമായ്..
ആർത്തു പാടി സ്തുതിക്കാം ആമോദമായ് പാടാം ആനന്ദ നൃത്തമാടാം കർത്താവിന്റ ജനനത്തിൽ.. (ആർത്തു ) ഉണ്ണിയേശു പിറന്നു നക്ഷത്രങ്ങൾ ഉണർന്നു മാലാഖമാർ പാടി മശിഹായെ സ്തുതിച്ചു. സമാധാന പ്രഭു പിറന്നു പാപികളെ രക്ഷിക്കാനായ് പാരിടത്തിൽ പിറന്നു കാലിത്തൊഴുത്തുയർന്നു താണവരുയർന്നു താരമൊന്നുദിച്ചു കാലിത്തൊഴുത്തിൻ മീതെ അട്ടിടയർ വന്നു വിദ്വാന്മാർ വന്നു പൊന്ന് മൂരു കുന്തിരിക്കം കാഴ്ചയുമായ് ദൈവസുതനെ കാണ്മാൻ കന്യാമേരി തൻ സുതനായ് ജോസഫിൻ മകനായ് ദാവീദിൻ ഗോത്രത്തിൽ ഉണ്ണിയേശു പിറന്നു ആനന്ദത്തിൻ രാവിൽ മാലാഖമാർ പാടി താളമായ് യുഗങ്ങളായ് മാലോകരേറ്റു പാടി അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവ പ്രസാധമുള്ളോർക്കു സമാധാനം
Comments
Post a Comment