കരാള ഹസ്തം

# കവിത- കരാള ഹസ്തം
# കോശി ജോൺസൺ വൈദ്യൻ (ഷാ)
കരിനിറഞ്ഞ പുക നിറഞ്ഞ
കനലെരിഞ്ഞ കനവിലിന്ന്
നിറയുമൊരു കരിനിഴലിൻ
കലിയുറഞ്ഞ് തുള്ളുകയായ്

കാലമായ് കേട്ടതെല്ലാം
കവർന്നു പോയൊരീനിമിഷം
കാലമായ് പഠിച്ചതെല്ലാം
പാഴ് വാക്കുപോൽ കോലമാടും

ആരുടെയോ കരാളഹസ്തം
എത്രയെത്ര മോഹനമാം മൊട്ടുകളെ
കരിയുവാൻ പ്രാപ്തമാക്കി
എത്രയെത്ര കാലമിനി സഹിക്കണം

കണ്ണടയ്ക്കാം മൂക്കടയക്കാൻ പറഞ്ഞിടല്ലേ
ഒരിറ്റു വായുവിന്റെ വിലയറിയാൻ
കാലമായ് കേട്ടതൊന്നും പോരയെങ്കിൽ
അനുഭവിച്ചറയൂ യതിൻ ഭീകരത

സ്വാതന്ത്ര്യത്തിൻ ഭീകരതയിത്രമേൽ കവിഞ്ഞിടുമോ?
അറിഞ്ഞു കൊണ്ട് കണ്ണടച്ചിരുട്ടാക്കുമീ ഭരണ ഭീകരത.
സാക്ഷരതയിൻ മേനിയിൽ നാം മറക്കുമജ്ഞരെന്ന്
മാറിമറയും നിറങ്ങളിൽ ഞാൻ
കണ്ണടച്ചു കുത്തു മിനിയും
കരിനിറഞ്ഞ പുക നിറഞ്ഞ
പകലിനായ്....






Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ