കരാളഹസ്തം

കരുണ വറ്റിയ കനൽ നിറഞ്ഞ
കാലമേ നിനക്കൂ വിട..
പ്രണയ സൂനങ്ങൾ വിടർത്തു
വാനിനി.. ഞാനില്ല..
കാല വിചാരണയ്ക്കൊരു മധു
മാത്രമല്ലീ യുഗത്തിൽ..
മുറിവേറ്റൊരെന്നഭിമാനവും ഞാനും 
പണയം വയ്ക്കുവാനാകില്ലൊരു പ്രസ്ഥാനമുന്നിലും..
തിരിച്ചറിവില്ലാത്തൊരു തെമ്മാടിക്കൂട്ടമോ?
ആദർശ രാഷട്രീയം 
ആൾക്കൂട്ട ഹിംസയോ?

നിറമുള്ള സ്വപ്നങ്ങൾ തച്ചുടച്ചില്ലേ നിങ്ങൾ.
പ്രതീക്ഷകൾ പൊലിഞ്ഞതിലല്ലെൻ ദുഖം.
നഷ്ട പ്രതികരണത്തിൻ വ്യക്താക്കളായതിലുമല്ലല്ലോ..
പിന്നെ.. നീയും...
നീയുമെന്നെ യൊറ്റുവാൻ കൂട്ടുനിന്നല്ലോ സഖീ.. സഖേ..

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ