ഒറ്റ മരത്തണൽ
# ഒറ്റമരത്തണൽ
# കവിത
# കോശി ജോൺസൺ (ഷാ)
വെയിൽ കനക്കുന്നീയാത്രയിൽ.
പൊരിയുന്ന പാതയിൽ തളർന്നു നിൽക്കുന്നു.
ഇനിയുമേറെ ദൂരം താണ്ടണമവിടെയെത്തുവാൻ.
തളരുന്ന മനസ്സിലേയലിയുന്ന സ്വപനങ്ങൾ.
അന്തിയോടടുക്കുന്ന തനു തളരുന്നു.
കാലങ്ങൾ താണ്ടിയ കാൽകൾ തളരുന്നു.
ചുറ്റും കൂനകൾ, മണലിന്റെ കൂനകൾ.
വീശുന്ന കാറ്റിൽ അഗ്നിഗന്ധം പടരുന്നു.
എങ്ങോട്ടെന്നറിയില്ലെ ന്തിനെന്നറിയില്ല.
പോറ്റിപ്പുലർത്തിയവരെവിടെയെന്നറിയില്ല.
കുളിർ തേടിപ്പോയവരറിയില്ലൊരു നാളിൽ.
തണൽ തേടിയൊരു യാത്രയുണ്ടന്നവർ.. ഒറ്റമരം തേടി..
Comments
Post a Comment