ഇതളടരുമ്പോൾ
തളിരായിരുന്നു ഞാൻ.
അർക്കനെ നോക്കി വളർന്നു ഞാൻ.
വിടരുവാൻ വെമ്പുന്ന മലരിനെ നോക്കി കുളിരിട്ടിരുന്നു ഞാൻ.
പിന്നെ ബലമുള്ള ഇലയായ് വിടർന്നു ഞാൻ.
പലർക്കും ബലമായിരുന്നു ഞാൻ.
വഴിതേടി യുള്ളൊരാ യാത്രയിൽ എറുമ്പിന്, പുഴുവിന്. എട്ടുകാലിക്കൊക്കെ താങ്ങായിരുന്നു ഞാൻ.
പിന്നെ കൂടായിരുന്നു ഞാൻ.
മഴത്തുള്ളി വീണു തിളങ്ങിയെൻ മേനിയെ.
മോഹിച്ചതാരൊക്കെയായിരുന്നു!
കാലം നിറം മാറ്റി മങ്ങിയെൻ ജീവിതം വിറകൊണ്ടു പേടിച്ചു .കുളിരായിരുന്നൊരാ തെന്നലേ പോലും ഞാൻ.
അടരുന്നെതെന്നറിയാതെ
കാത്തിരിക്കുന്നൂ ഞാൻ.
കൂട്ടിരിക്കുവാനാരുമില്ലെന്നറിഞ്ഞു ഞാൻ.
ധരതി തൻ മടിയിൽ വീണലിയുവാൻ മറ്റൊന്നിനാ ഹാരമായി പ്രാണനെ തന്ന ഞാൻ..
Comments
Post a Comment