Posts

Showing posts from February, 2023

നിഴലുകൾ

#നാല് വരി കവിതാ രചനാ മത്സരം കാലചക്രത്തിൽ കറങ്ങിത്തിരിയുമെൻ നിഴൽ. കാർ നിറം ചാർത്തുമെൻ മനതാരിലാനിഴൽ. കുളിരേകും തണലായാ നിഴൽ. കാലമായ് പിൻതുടരുന്നെൻ നിഴൽ.

നിഴലുകൾ 1

#നാല് വരി കവിതാ രചനാ മത്സരം എൻ അകതാരിൽ നിഴൽ വീഴ്ത്തുമാ നിഴലുകൾ വെളിച്ചത്തിൻ മറുപുറം നിഴലുകൾ തണലേകുമാ നിഴലുകൾ എനിക്കു കൂട്ടായ് എൻ നിഴൽ മാത്രം

മാഞ്ഞു പോയതെന്തെ

# കേരള സാഹിത്യ സംഗമ വേദി     കവിതാമത്സരം # കോശി ജോൺസൺ വൈദ്യൻ (ഷാ) എങ്ങു നീ പോയ് മറഞ്ഞെൻ പ്രിയതമാ.. കാതോർത്തിരിക്കുന്നു നിൻ പ്രേമ ഗീതത്തിനായ്. ഒരു പാട് കാര്യങ്ങൾ ചൊല്ലിയതല്ലേ നീ. നീ വരും നീ വരും നക്ഷത്രക്കുഞ്ഞുമായ്  . ഈ മഞ്ഞിൽ നീയില്ലേ. ഈ ഇരുളിൽ നീയില്ലേ. ഈ കാറ്റിൽ നീയില്ലേ. പരിഭവമാണോ സഖേ..പിന്നെ നീയെന്തേ പോയ് മറഞ്ഞീടുന്നു. രാവിന്റെ യാമങ്ങൾ പോയ് മറഞ്ഞീടുന്നു. നിൻ ചിറകിൽ ചേർന്നൊന്നിരിക്കാൻ. നിൻ ചൂടിൽ ഈ തണുപ്പൊന്നകറ്റാൻ. പരിഭവിക്കല്ലേ സഖേ.. ഇനിയൊരു ജന്മം ഞാൻ കാത്തിരിക്കാം.

വെന്തെരിഞ്ഞ സ്വപ്നങ്ങൾ

ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു . അതിലേറെ ആശകളുണ്ടായിരുന്നു ആ  പൈതലിൻ കൊഞ്ചൽ കേൾക്കണമായിരുന്നു. വേദനയൊക്കെ മറക്കുമായിരുന്നു. എല്ലാമൊരു നിമിഷത്തിൽ തീരുകയായിരുന്നു. ആളിപ്പടരുന്ന അഗ്നിയിൽ ഞങ്ങൾ ഈയാം പാറ്റകളായിരുന്നു. ജീവിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു. ഞങ്ങളൊരു നാളമായെരിഞ്ഞു തീരുകയായിരുന്നു