Posts

വചനാമൃതം

വചനം.. തിരുവചനം.. നിരുപമ വചനം കൃപ ചൊരിയും വചനം ശ്രവിക്കാം നിനക്കായരുളിയ വചനം രുചിക്കാമമ്യതായ് ജീവജലമായ് തരും നിൻ നാവിലൊരു വരമായ് രുചിക്കാം രുചിക്കാം രുചിക്കാം മുത്തായുതിർന്നൊരാ വചന ധാര ദളിതനാമീയടിയൻ തിരുമുമ്പിൽ നീ പൊഴിയ്ക്കും നീർ ഞാൻ കുടിക്കാമോ തെളിയുമെന്നുൾക്കണ്ണിൽ നിൻ വചനങ്ങൾ മായുന്നെന്നശാന്തി വെളിച്ചമായ് പകരുമെൻ ജീവിതയാത്രയിൽ.. അഴലിനമൃത

പ്രണയ മൗനങ്ങളിലൂടെ

ഏകാന്തതയെ പ്രണയിച്ചിരുന്ന ബാല്യം ഒരിക്കൽ കൂട്ടുകാരുണ്ടായിരുന്നെങ്കിലൊരു മോഹം വണ്ണാത്തിക്കിളികളും അണ്ണാറക്കണ്ണനും തള്ളിക്കളിച്ചിരുന്ന തൊടിയിൽ ആരെങ്കിലും കൂടെ കൂട്ടുമോ എന്ന് ചോദിച്ചു നടന്നൊരു കാലം ചാർത്തിൽ നിന്നും വീഴുന്ന മഴത്തുള്ളികളെ നോക്കി വർത്തമാനം പറഞ്ഞിരുന്നുവോ എങ്ങുനിന്നോ വന്നൊരു നേർത്തകരച്ചിൽ തേടി ഞാൻ പിന്നാമ്പുറത്തേക്ക് നടന്നു മഴയിൽ നനഞ്ഞു കുതിർന്നൊരു ജീവിക്ക് "സുന്ദരി''യെന്ന് പേരു വിളിച്ചു. പിന്നീടങ്ങോട്ട് സുന്ദരി യില്ലാതെ യൊരു ജീവിതമില്ലെന്നായി. നീലകണ്ണുകളും വെളുത്ത മീശയും അവളെ കൂടുതൽ സുന്ദരിയാക്കി.

ഇതളടരുമ്പോൾ

തളിരായിരുന്നു ഞാൻ. അർക്കനെ നോക്കി വളർന്നു ഞാൻ. വിടരുവാൻ വെമ്പുന്ന മലരിനെ നോക്കി കുളിരിട്ടിരുന്നു ഞാൻ. പിന്നെ ബലമുള്ള ഇലയായ് വിടർന്നു ഞാൻ. പലർക്കും ബലമായിരുന്നു ഞാൻ. വഴിതേടി യുള്ളൊരാ യാത്രയിൽ എറുമ്പിന്, പുഴുവിന്. എട്ടുകാലിക്കൊക്കെ താങ്ങായിരുന്നു ഞാൻ. പിന്നെ കൂടായിരുന്നു ഞാൻ. മഴത്തുള്ളി വീണു തിളങ്ങിയെൻ മേനിയെ. മോഹിച്ചതാരൊക്കെയായിരുന്നു! കാലം നിറം മാറ്റി മങ്ങിയെൻ ജീവിതം വിറകൊണ്ടു പേടിച്ചു .കുളിരായിരുന്നൊരാ തെന്നലേ പോലും ഞാൻ. അടരുന്നെതെന്നറിയാതെ കാത്തിരിക്കുന്നൂ ഞാൻ. കൂട്ടിരിക്കുവാനാരുമില്ലെന്നറിഞ്ഞു ഞാൻ.  ധരതി തൻ മടിയിൽ വീണലിയുവാൻ മറ്റൊന്നിനാ ഹാരമായി പ്രാണനെ തന്ന ഞാൻ..

വേഴാമ്പൽ

# വേഴാമ്പൽ # അക്ഷര സാഗരം കവിതാ രചനാ മത്സരം ഒരിറ്റു സ്നേഹത്തിൻ തുള്ളി തേടി. പല കാതമലഞ്ഞൊരു പഥികൻ ഞാൻ. പലവുരു കണ്ടു ഞാൻ മായിക സ്നേഹത്തിൻ മാന്ത്രികത്വം. മായയായ് വന്നങ്ങു ജാലങ്ങൾ കാണിക്കും. മായപോൽ പോകുമാ സ്നേഹമെല്ലാം. പല തരം സ്നേഹങ്ങൾ ലീലകൾ കാണിക്കും. പലർക്കും പലതാണ് കാരണങ്ങൾ . വോട്ടാണോ നോട്ടാണോ സുഖമാണോ.. നോട്ടം പലർക്കും പലതാണ് മിഥ്യയീ സ്നേഹത്തിൻ കാരണങ്ങൾ. ഒരിറ്റു വിഷം പടരാത്ത സ്നേഹത്തിനായിനികാക്കണമീ  വേഴാമ്പലിനിയെത്ര ... കാതം.

ഒറ്റ മരത്തണൽ

# ഒറ്റമരത്തണൽ # കവിത # കോശി ജോൺസൺ (ഷാ) വെയിൽ കനക്കുന്നീയാത്രയിൽ. പൊരിയുന്ന പാതയിൽ തളർന്നു നിൽക്കുന്നു. ഇനിയുമേറെ ദൂരം താണ്ടണമവിടെയെത്തുവാൻ. തളരുന്ന മനസ്സിലേയലിയുന്ന സ്വപനങ്ങൾ. അന്തിയോടടുക്കുന്ന തനു തളരുന്നു. കാലങ്ങൾ താണ്ടിയ കാൽകൾ തളരുന്നു. ചുറ്റും കൂനകൾ, മണലിന്റെ കൂനകൾ. വീശുന്ന കാറ്റിൽ അഗ്നിഗന്ധം പടരുന്നു. എങ്ങോട്ടെന്നറിയില്ലെ ന്തിനെന്നറിയില്ല. പോറ്റിപ്പുലർത്തിയവരെവിടെയെന്നറിയില്ല. കുളിർ തേടിപ്പോയവരറിയില്ലൊരു നാളിൽ. തണൽ തേടിയൊരു യാത്രയുണ്ടന്നവർ.. ഒറ്റമരം തേടി..

കരാളഹസ്തം

കരുണ വറ്റിയ കനൽ നിറഞ്ഞ കാലമേ നിനക്കൂ വിട.. പ്രണയ സൂനങ്ങൾ വിടർത്തു വാനിനി.. ഞാനില്ല.. കാല വിചാരണയ്ക്കൊരു മധു മാത്രമല്ലീ യുഗത്തിൽ.. മുറിവേറ്റൊരെന്നഭിമാനവും ഞാനും  പണയം വയ്ക്കുവാനാകില്ലൊരു പ്രസ്ഥാനമുന്നിലും.. തിരിച്ചറിവില്ലാത്തൊരു തെമ്മാടിക്കൂട്ടമോ? ആദർശ രാഷട്രീയം  ആൾക്കൂട്ട ഹിംസയോ? നിറമുള്ള സ്വപ്നങ്ങൾ തച്ചുടച്ചില്ലേ നിങ്ങൾ. പ്രതീക്ഷകൾ പൊലിഞ്ഞതിലല്ലെൻ ദുഖം. നഷ്ട പ്രതികരണത്തിൻ വ്യക്താക്കളായതിലുമല്ലല്ലോ.. പിന്നെ.. നീയും... നീയുമെന്നെ യൊറ്റുവാൻ കൂട്ടുനിന്നല്ലോ സഖീ.. സഖേ..

Journey to Life

Little heart becoming mature heart Flying from home to Faraway house Mind is filling with thoughts & expectations Flying with little wings to harsh weather.. scenes are not in the colour of dream Loneliness filling in the gap of thoughts Scenes are worsening day by day. Mind is going back to the heaven I left. Drying mind whispering to go back home. Mind needs to cry what I left. Mind is reversed back to the journey where I start. Some hopes are found from the parents words Some are came from teachers words Turn my look into cross what I forget. Get back my hopes to leave in the World A new light fall in my mind to raise me up