Posts

Showing posts from October, 2020

എൻറ്റെ കാല്പാടുകൾ

Image
ഒരു ദിനം ഞാനെന്റെ ചെളിപുരണ്ടാത്മാവിൻ ദീനരോദനം കേട്ടുണർന്നു. ആരോ കുലുക്കിയുണർത്തിയ പോലെ ഞാനങ്ങുണർന്നു. ഏകനായുറങ്ങിയ ഞാനൊരു സ്വപ്നലോകത്തിലാണോ? ഞെട്ടിയുണർന്ന ഞാൻ ചിന്തതൻ ഭൂതകാലത്തിൽ മുഴുകി . തെറ്റാണിതെല്ലാമെന്നറിഞ്ഞിട്ടും ഞാൻ ചെയ്തതെല്ലാം തെറ്റുകൾ തന്നെ . ആദ്യമായ് ചെയ്തൊരു തെറ്റ് . വലിയൊരു തെറ്റല്ലെന്നാരോ. എന്നുള്ളിൽ നിന്നും മൊഴിഞ്ഞു. പിന്നത്തെ തെറ്റിൽ ഞാൻ തന്നെ. തിരുത്തി ഇതൊരു തെറ്റല്ല മനസ്സേയെന്ന്. അങ്ങനെയങ്ങനെ തെറ്റിൻ കൂമ്പാരമൊരു ഭൂതമായെന്നെ ഞെരിച്ചു . എന്നുടെ മനസ്സാക്ഷി എന്നോടു ചൊല്ലി. കുഞ്ഞേ നീ മാറുക വേഗം . അല്ലെങ്കിൽ ഒരു വേള നിന്നിലെ നീയില്ലാതാകും . നിന്നുടെ അസ്ഥിത്വം ചോരും. പലവേള തിരുത്താൻ ഞാൻ ശ്രമിച്ചു. എങ്കിലും പല മോഹകാഴ്ചകൾ മായ കാഴ്ചകളായി . ചില കൂട്ടുകെട്ടെല്ലാം തിരുത്തി . വീണ്ടുമാ വഴി തിരഞ്ഞോടി . ചെളിയിൽ പുതഞ്ഞ ഞാൻ പോകുന്നിടത്തെല്ലാം വീഴ്ത്തി. കഴുകുവാൻ പോലും കഴിയാതെ ഞാൻ നിന്നു . എൻ കാല്പാടുകളെ നോക്കി . ഒരിക്കലും തുടരരുതീ പാത. ഒന്നേ എനിക്കിനി ചെയ്യുവാനുള്ളൂ. ഈ പുതു തലമുറയ്ക്കായി... തിരുത്തുക ആദ്യമായ് ചെയ്യുമാ തെറ്റ് . തുടരുക മഹാത്മാക്കളിൻ പാത. കേൾക്കുക ഗുരുക്കളിൻ വാക...

താതൻ ( അച്ഛൻ)

Image
    താതൻ (അച്ഛൻ) ഒരു ചെറു മരമാർന്നു താതൻ  ഒരുപാടു ശിഖരങ്ങളുള്ളൊരു  മരമാർന്നു താതൻ  ശിഖരങ്ങൾ തോറും പറന്നു നടക്കാൻ ഒരുപാട് കിളിമകളുണ്ടായിരുന്നു  നിറമുള്ള ഫലമുള്ള മരമാർന്നു താതൻ  ആരെയും വെല്ലുന്ന തടിയുള്ള താതൻ  അതുകണ്ടു കിളികൾ പല പല രൂപത്തിൽ  ചേലുള്ള കൂടുകൾ കൂട്ടി .  മഴയൊന്നു പെയ്തു,കാറ്റൊന്നു വീശി  കൂടി കിളികളെല്ലാരുമാ കൂട്ടിൽ  ഘനമുള്ള ഇടതൂർന്ന ഇലകളാൽ മരമവരെമൂടി  വീഴാതെനിന്നവർ മഴയൊന്നു കഴിഞ്ഞപ്പോൾ  പാട്ടുകൾ പാടാൻ തുടങ്ങി,കിളിമകൾ ഈണത്തിൽ പാടാൻ തുടങ്ങി  മഴയൊന്നുമാറി വെയിലൊന്നു വന്നു,വെയിലൊന്നുമാറി  മഞ്ഞൊന്നു വന്നു   പാടി കിളിമകൾ  തെല്ലും കുലുക്കമൊട്ടില്ലാതെ പാടി  വഴിപോക്കർ വന്നു ക്ഷീണമകറ്റാൻ  തരു തൻറ്റെ തണലിൽ കിടന്നു  നന്ദി പറഞ്ഞവർ വഴി മാറി, മറുവഴി തേടിപ്പോയി  എല്ലാം കണ്ടൊരാ  തരു നിന്നു ലേശം പുഞ്ചിരിയോടെ  കാലം കഴിഞ്ഞു ലതകൾ കൊഴിഞ്ഞു പ്രായവുമേറെ കഴിഞ്ഞു  ക്ഷീണിച്ചു ശിഖരങ്ങൾ ,തടിയൊന്നു വങ്ങി  കിളികൾക്കു പ്രായമാ കിളവനെ വേണ്ടാതെയായി  കിളികൾ പറന്നുപോയ് ഏകനായ്...

അക്ഷരത്തെറ്റ്

Image
  അക്ഷരത്തെറ്റ് #കവിത  അക്ഷര കേരളം സാക്ഷര കേരളം . വാനോളം പുകഴുമീ കേരളപ്പെരുമ കൾ. സ്ത്രീയും പുരുഷനും തുല്യമെന്നോതിടും. തുല്യമല്ലാതുള്ള ചിന്തകർ നാമെല്ലാം. എന്തിനുമേതിനും നാരീജനമതു മുന്നിലാണെങ്കിലും . സമ്മതിച്ചീടുവാൻ തെല്ലും മടിയാ- ണീ ജനതയ്ക്കെന്നും. സംസ്കാര സമ്പന്നമെന്നു കരുതുന്ന നാട്ടിലാണെങ്കിലും.  കണ്ണു തുറന്നാൽ കാണുന്നതെല്ലാം  വയ്യാ പറയാതെ.. രാഷ്ട്രീയ പീഡനം തൊട്ടു തുടങ്ങിയാൽ.  പിഞ്ചു പൈതങ്ങൾക്കും പറയാനുണ്ടൊരുപാട്.. പീഡനത്തിൻറ്റെ കാര്യം പറയുമ്പോൾ.  നാരികളും തെല്ലും പിന്നിലല്ലെന്നോ ർക്കണം. ആരോപറഞ്ഞൊരാ ആഭാസ ലീലകൾ കേൾക്കേണ്ട താമസം . തുള്ളിയുറഞ്ഞു ചില നാരികൾ. എന്നിട്ടും പോരാഞ്ഞിട്ടരിശംതീരാതെ പൊട്ടിച്ചു രണ്ടെണ്ണം ചെകിട്ടത്തു തന്നെ . കൊണ്ടത് വെറുമൊരു ആഭാസ മനനത്തിൽ  മാത്രമല്ലധികാര വർഗ്ഗത്തിൻ അധികാരമില്ലായ്മ മേൽ. കൊണ്ടുപിടിച്ചു നിയമമുണ്ടാക്കി. വരുതിക്ക് നിർത്തുവാൻ  ഈ അധികാര വർഗ്ഗം.. ആരെയും നിയമത്തിനപ്പുറം കാണാത്ത കോടതി . താക്കീതു ചെയ്തീ മഹിളാ മണികളെ.  എങ്കിലും കേട്ടു ചിലതൊക്കെ. സാക്ഷര സംസ്കാരരെന്നു കരുതുന്ന ചിലരിൽ നിന്ന്. കേൾക്കാനറയ്ക്കുന...

അമ്മ # കവിത 2

Image
അമ്മ എന്നുള്ള രണ്ടക്ഷരം എൻറ്റെ മനസ്സിൽ ചെലുത്തുന്നു രണ്ടമ്മ പെറ്റമ്മയും പോറ്റമ്മയും തന്നെ .. രണ്ടും നിനക്കു പുക്കിൾക്കൊടി ബന്ധം രുധിരമാണോടും സിര തന്നിൽ വന്നു ചേരും  ജീവനും ജീവനെ താങ്ങി നിർത്തുന്നതും മാതാക്കളെന്നോർത്തിടേണം നീ വന്നു വീണത് അമ്മ തൻ ഉദരത്തിലെങ്കിലും നിന്നെ ധൂളിയായ് സ്വീകരിച്ചീടുവാൻ വെമ്പുന്നു അമ്മയാം ഭൂമിയും.. നൽകുന്നു ജീവനും ശക്തിയും ഓജസ്സും പാലമൃതൂട്ടി നിന്നമ്മമാർ എങ്കിലും നൽകുന്നു തിക്താനുഭവങ്ങൾ തൻ ചില പൈതങ്ങൾ  വേദനയേറ്റു പിടയുമാ മനം ചില നേരങ്ങളിൽ പക്ഷേ തള്ളിക്കളയില്ല, പെറ്റമ്മയല്ലേ മറക്കുവാൻ പറ്റുമോ എത്ര  തള്ളിക്കളഞ്ഞാലും മാതാവു തൻ തുല്യമാവില്ല മറ്റൊരു     ജന്മവും🙏

എൻറ്റെ ഗ്രാമം

Image
  ആരും തൊടാത്തൊരു കന്യകയാണെൻറ്റെ  ഗ്രാമം  ആരും കൊതിക്കുന്ന വശ്യ സുന്ദരിയാണെൻറ്റെ  ഗ്രാമം  നീളൻ മുടി പോലെ നീണ്ടൊഴുകൊന്നൊരു   കായലിൻ സംഗീതം  കേട്ടുണരുന്നൊരു ഗ്രാമം തേക്കുപാട്ടിൻറ്റെ ഈണത്തിൽ താളത്തിൽ  വേല  ചെയ്യുന്നൊരു  കർഷകരുള്ളോരു ഗ്രാമം  പള്ളി മണിയുടേം ശംഖു  നാദത്തിൻറ്റേം ബാങ്ക് വിളിയുടേം  ഈണം കേട്ടുണരുന്നൊരു ഗ്രാമം  നേത്രങ്ങൾ പോലെ പള്ളികൾ രണ്ടും നാസിക പോലെ ക്ഷേത്രവും  എൻ ഗ്രാമ മുഖമാണു സത്യം  ഞങ്ങളിലില്ല മത ഭ്രാന്ത് ,ഞങ്ങളെല്ലാരും സോദരർ മാത്രം  ഉത്സവങ്ങൾ ഞങ്ങൾക്കുത്സവങ്ങൾ  പെരുന്നാളുകൾ  ഞങ്ങൾക്കുത്സവങ്ങൾ    ഈറനണിഞ്ഞു നിൽക്കുന്നു പാതകൾ  പാടങ്ങളാകും തൻ വസത്രാഞ്ചലം ചുറ്റി  പച്ച പുതച്ചു കുണുങ്ങിനിൽക്കുന്നു എൻ ഗ്രാമം  നേർത്ത കുളിരിൽ സുപ്രഭാതം കേട്ടുണരുന്നോരു ഗ്രാമം  ചായക്കടയിലെ ചൂടുള്ള വാർത്തകൾ  മോന്തിയുണരുന്നോരു ഗ്രാമം  ആരുമില്ലെങ്കിലും തെറ്റാതെ എത്തുന്ന ട്രാൻസ്പോർട്ട് ബസിൻറ്റെ  പോ.. പോ.. കേട്ടുണരുന്നൊരു ഗ്രാമം  ആണ്ടിയാപ്പീസിലെ നീളൻ സൈറെൻ കേട്...

പ്രണയം-കവിത#1

Image