Posts

Showing posts from December, 2020

ഉയിരാണു മക്കളെ

Image
അരുതരുത് മക്കളെ വിൽക്കരുത് മക്കളെ  ജീവ ജലമതു മക്കളെ നാടിൻറ്റെ കുടിനീരു മക്കളെ  വയലിലെ ജലമതുമക്കളെ കിണറിലെ ജലമതുമക്കളെ വയലിലെ കിളികൾക്കു ജലമതുമക്കളെ  കരയിലെ ചെടികൾക്കും മരങ്ങൾക്കും ജീവനതു മക്കളെ ഉറവകൾ വറ്റുമ്പോൾ ഉയിരുതേടോടും ജീവജാലങ്ങൾ മക്കളെ നമ്മുടെ കണ്ണീരു മക്കളെ കുടിനീരു വറ്റിയ കരയിൽ നാം കാണില്ല മക്കളെ കര തൻറ്റെ ശാപം നേടരുത് മക്കളെ  ഉയരും കൊടിയുടെ നിറം നോക്കരുത് മക്കളെ ഇതിലൊരു കൊടിയും നിറം കേറ്റരുത് മക്കളെ  ഇതിലൊരു കൊടിയും മതം കേറ്റരുത് മക്കളെ  ഇത് നമ്മ നാടിൻ ഉയിരാണ് മക്കളെ ജലമാണ് ജീവൻ ഉയിരാണ് ജലവും തെറ്റുകൾ തിരുത്തുമവർ മക്കളെ അവരും നമ്മിലൊരാൾ മക്കളെ...

പാരിൻ താരം

Image
താരകം വന്നു നിന്നു.  താരം പാരിലുദിച്ചു.  മിഴി ചിമ്മി ചിമ്മി തുറന്നു.  പുതിയൊരു പ്രഭാതം വിടർന്നു.  പുതിയൊരു യുഗം പിറന്നു.  കാലിത്തൊഴുത്തിൽ പിറന്നു.  മാനവരക്ഷകൻ പിറന്നു.  പാപികൾക്കാശ്വാസമായി  രോഗികൾക്കാശ്വാസമായി  ദുഖിതർക്കാശ്വാസമായി  ദൈവത്തിൻ പുത്രൻ ജനിച്ചു.  ഹെരോദാവിൻ ചങ്കു പിടഞ്ഞു.  പരീശൻ തൻ മുട്ടു വിറച്ചു.  നേരിൻ വെണ്മ പടർന്നു.  രാജക്കന്മാരിൽ രാജൻ പിറന്നു.  കാലിത്തൊഴുത്തിൽ പിറന്നു.  മാനവരക്ഷകൻ പിറന്നു.  കാലത്തിൻ കൈകളിലൂടെ.  കാലപ്രമാണത്തിൻ മീതെ . പുതിയൊരു ചരിതം രചിപ്പാൻ.  നേരിൻറ്റെ വഴികൾ തുറക്കാൻ.  കൈകളിൽ ചാട്ടയുമായി.  മഞ്ഞിൻ പുതപ്പുമായി . കീറ്റു ശീലയിൽ പൊതിഞ്ഞ് . വേറൊരു പാരിടമില്ലാ നാഥൻ . എളിമതൻ കവചവുമായി.  എളിയവർക്കൊപ്പം പിറന്നു.  കാലിത്തൊഴുത്തിൽ പിറന്നു.  മാനവരക്ഷകൻ പിറന്നു.  താരം പാരിൻറ്റെ നാഥൻ..

ഓർമ്മകളിൽ സുഗതകുമാരി ടീച്ചർ

Image
മലയാളത്തിൻറ്റെ മഹാ കവയത്രി ശ്രീമതി സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കു മുൻപിൽ പ്രണാമം🙏 സുഗതമാം ജീവിതം സംഗീതമാക്കിയ കാവൃലോകത്തിൻ രാജ്ഞിയ്ക്കു നൽകുവാൻ. എന്നുള്ളിൽ നിന്നും മൊഴിയുന്ന മുത്തുകൾ സ്വീകരിച്ചീടുകയിതു ശവമല്ലിപ്പൂക്കളാണെങ്കിലും.. കണ്ണീരിൽ കുതിർന്നൊരാത്മാർച്ചനയിതു കേൾക്കുവാൻ മരിക്കില്ലയാത്മാവു ജീവിക്കുമീ ജന മനസ്സുകളിൽ. എന്നും സ്നേഹിച്ചൊരാ പ്രകൃതി തൻ മടിയിലേക്കൊരുപിടി. ചാരമായൊഴുകി ചേരുമ്പോൾ. കാത്തിരിക്കുന്നു സ്വീകരിച്ചീടുവാൻ കൈകൾ കൂപ്പിയാ പ്രകൃതി തന്നെയും. അതിരറ്റു സ്നേഹിച്ചൊരാ രാമഴയിന്നു കരയുന്നുവോ.. തേടി നടക്കുന്നുവോ മാരുതനെൻ സഖിയെവിടെയെന്നറിയാതെ.. തങ്ങൾക്കുവേണ്ടി ജീവിച്ചു മരിച്ചൊരാ കവയത്രി പോയെന്നറിയുന്നുവോ തരു ലതാദികളും പൂക്കളും കിളികളും. നശ്വരമായൊരു കൂടുവിട്ടെങ്കിലും അനശ്വരമാണീ ജീവിതം അശരണർക്കേകിയാ ഈശ്വര ചൈതനൃം അണയാതെ കത്തുന്നീയഗതി മന്ദിരങ്ങളായ്.. തെറ്റുകൾക്കെതിരെ നിന്നടരാടിയാ ധീര വനിത അശരണയല്ലവളെന്നു കാട്ടുവാൻ കവിതയായ് ... കൂടൊരുക്കിക്കൊടുത്തൊരമ്മയായ് .. നിന്നൊരമ്മ മനസ്സിനെ നോവിക്കുവാനൊരു കുഞ്ഞൻ വൈറസിനാകുകില്ലൊരിക്കലും ജീവിക്കുമാ മനശ്വര...

ഇനിയും ഇതു വഴി

മനുഷ്യൻ എന്ന ദുഷ്ടൻ

Image
കവിത #മനുഷൃൻ എന്ന ദുഷ്ടൻ #കോശി ജോൺസൺ വൈദ്യൻ (ഷാ) ദുഷ്ടാ നീയോ മനുഷൃൻ. മൃഗമെന്ന പേരിൽ നീയെന്നെ വിളിക്കുമ്പോൾ.  ലജ്ജ തോന്നുന്നു നീയോ മനുഷൃൻ. നിനക്കു കാവലാളായതല്ലാതെ അതു നിന്നോടെന്തപരാധം.  പെണ്ണായതാണോ നിൻ കണ്ണിലപരാധം. അവളെൻറ്റെ സഖിയായിമാറിയാ ഒറ്റ നോട്ടത്തിൽ തന്നെ.  വേണ്ടെങ്കിലവളെ കൊല്ലാതെ വിട്ടേക്കൂ മൃഗമായ എൻറ്റെ കൂടവളെ.  ക്രൂരത കാണുമ്പോളിനി വിളിക്കല്ലെ മൃഗമെന്ന പദം . ഇനി ചേരുന്നതെന്തെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.  കൊല്ലാതെ കൊന്നേനെയവനെ അതു പിന്നെ നിങ്ങളിൽ ചില ഞങ്ങളില്ലാതിരുന്നെങ്കിൽ..ഞാൻ 

വഴിയമ്പലം#കഥ

Image
# കഥ # വഴിയമ്പലം # കോശി ജോൺസൺ വൈദ്യൻ (ഷാ) ക്യാമ്പ് ബോസ് ലൈറ്റ് ഓഫ് ചെയ്യാൻ വരുന്ന കാലൊച്ച കേട്ടാണ് കണ്ണു തുറന്നത്. ഞാൻ എവിടെയാണ് കിടക്കുന്നത്.ഇലച്ചാർത്തിൽ നിന്നൂർന്നിറങ്ങുന്ന മഞ്ഞുതുള്ളിയിൽ കൂടി കാണുന്നതുപോലെ ബങ്കു ബെഡ്ഡിൻറ്റെ അടിഭാഗം കാണാം.നാട്ടിൽ പോയിട്ട് വരുമ്പോൾ ഇത് പതിവുള്ളതാണ്. നാട്ടിലേക്ക് പോകാൻ എന്തൊരുത്സാഹമാണ്.തിരിച്ചു വരാനുള്ള സമയമടുക്കുമ്പോൾ തുടങ്ങും ഉള്ളിലൊരാന്തൽ. ആകെയുള്ള രണ്ടുമാസം എത്ര പെട്ടെന്നാണ് പോണെ. ആ..രണ്ട് വർഷത്തെ കാര്യങ്ങളെല്ലാം തീർക്കണം.അച്ഛൻറ്റെ വീഴ്ചയാണെല്ലാത്തിലും കൊണ്ടെത്തിച്ചത്.പെങ്ങളെയും ഇളയ അനിയനെം ഒരു കരക്കെത്തിക്കണം. വീട്ടിലെ കടങ്ങൾ..ഇതെല്ലാം ആർക്കു മനസ്സിലാകാൻ.ഗൾഫിൽ പണം കുഴിച്ചെടുക്കുവാണെന്നാ മോളിയുടെ വിചാരം. പൊരിവെയിലിൽ കവറോളിൽ നനഞ്ഞു കുതിർന്നുള്ള ജീവിതം.മാസാമാസം ചിലവിനയച്ചു കൊടുക്കുന്നതിൻറ്റെ ബാക്കി മിച്ചം പിടിച്ചു വേണം ഹുണ്ടി (ഫോൺ)വിളിക്കാൻ. ഇനിയെങ്കിലും ഒരു ചിട്ടിക്ക് ചേരണം.എന്തൊക്കെ നടക്കുമോ ആവോ? മാധവേട്ടനും അരവിന്ദനും നാലു മണിക്കു തന്നെ എഴുന്നേൽക്കും.ബിലാലും ഇമ്രാനും ആറു മണിക്കു പോകാൻ അഞ്ചേമുക്കാൽ വരെ മൂടിപ്പുതച്ചു കിടക്കും.പിന്നെ ജോമോ...