Posts

Showing posts from January, 2021

കർഷകൻ

#കോശി ജോൺസൺ വൈദൃൻ #കവിത#കർഷകൻ മണ്ണിനെ മണ്ണായ് കാണുക യല്ലേ. മണ്ണിൻ മണമതു അറിയുകയല്ലേ. മണ്ണിൻ വേദന അറിയുകയല്ലേ. മണ്ണിൽ പൊന്നതു തിരയുകയല്ലേ. നാടിൻ പശി അകറ്റുകയല്ലേ. വേണ്ടുമ്പോലെ വേദനമില്ലാ. വേദന തിന്നും കൺമണിയല്ലേ. മണ്ണിൻ കൺമണി കർഷകൻ.

കുറുങ്കവിത രചനാമത്സരം-കയറുപിരി

#അക്ഷരക്കുഞ്ഞുണ്ണി #കുറുങ്കവിത രചനാമത്സരം #കോശി ജോൺസൺ വൈദൃൻ കയറു പിരിക്കാം കാരൃം പറയാം അര വയറൂട്ടാൻ അര വയറുണ്ണാൻ കയറതു ശരണം  കനിവേകേണം കാരൃക്കാരെ.

അക്ഷരപീഠം ശുഭദിനാശംസകൾ

നിയതമീ ജനനവും മരണവും മനുജാ. തിളങ്ങട്ടെ നിൻ ജീവിതം സൂരൃശോഭയിൽ. എരിയട്ടെ മെഴുകുതിരികളായ് നിങ്ങൾ. വിളങ്ങട്ടെ നിന്നിലൂടവരും. പകരട്ടെ അറിവിന്നക്ഷരങ്ങൾ. അലിയട്ടെ അജ്ഞത പാരിൽ. തുടങ്ങട്ടെ അക്ഷര പീഠത്തിലൂടൊരു ശുഭദിനം. # കോശി ജോൺസൺ വൈദൃൻ(ഷാ)

വിടവാങ്ങൽ

Image
#കോശി ജോൺസൺ  വൈദ്യൻ #വിടവാങ്ങൽ കാത്തു കാത്തിരിക്കുന്നോർമ്മകളുമായ് ഞാൻ കാത്തിരുന്നാ വരവിനായ്.. കരളുരുകുന്നൊരാ വേദനയിൽ  മറഞ്ഞു നിന്നു ഞാൻ ദൂരവേ  ഓടിയെത്തുവാൻ വെമ്പലെങ്കിലും തടുത്തു നിർത്തിയാ നിയമവും തോളിലേറ്റിയ കൈകളിന്നിതാ നിശ്ചലം. ഓടിയെത്തിയായോർമ്മകൾ ദുഖാർത്ഥമായോർമ്മകൾ  മനസ്സിലൂടോടിയെത്തുന്നു. പിരിയുവാനാവാത്ത മനസ്സിന്റെ കദനങ്ങൾ വെമ്പലായ് വിതുമ്പലായി കണ്ണീർ ചിറകെട്ടി കണ്ണുകൾ. കണ്ണീരോർമ്മകൾ ഗദ്ഗദമായ്. ഇനിയില്ലയിനിയുമിവിടെയെ ന്നോർമ്മകൾ. കുത്തിനോവിക്കുന്ന മനസ്സിനെ ആശ്വസിപ്പിക്കനാവാതെ ചൊല്ലി    ഞാൻ യാത്രാമൊഴി. ഞാനറിഞ്ഞീല്ല വിടവാങ്ങൽ  ഇത്രയും ദുഷ്കരമിന്നെന്നമ്മേ.

പുതു വത്സരം

Image
#കവിത #കോശി ജോൺസൺ വൈദ്യൻ  പുതു  വത്സരം പിറന്നു പുതിയൊരു മാറ്റത്തിൻ യുഗം പിറന്നു. പുതിയാകാശം പുതിയൊരു ഭൂമി. മനസ്സിൽ കുറിച്ചിട്ടു വരികൾ. എങ്കിലും മാറുവാനാവാതെ മർത്യൻ. വിഹ്വലമാകും മനസ്സിൽ പ്രതീക്ഷകൾ അസ്തമിക്കുന്നു. തുടിക്കുന്നു തപ്ത നിശ്വാസങ്ങൾ. കഴിഞ്ഞു പോയൊരു കാലത്തിൻ വ്യഥകൾ മനസ്സിനെ അലട്ടുന്നു. നേടിയ നേട്ടങ്ങളെല്ലാം അവയിലലിഞ്ഞലിഞ്ഞില്ലാ താകുന്നു. എങ്കിലും അകലെയല്ലാതൊ  രു പ്രതീക്ഷ തൻ പൊൻ  കിരണം പിറവിയെടുക്കുന്നു. കാലം മാറ്റാത്ത മുറിവുകളുണ്ടോ ഈ ഭൂമിയിൽ.. മറക്കുവാൻ പഠിപ്പിച്ച പാഠങ്ങൾ എല്ലാം പ്രകൃതി തൻ നിയമങ്ങൾ. ത്യജിക്കാം നമുക്ക് ചില ചില ശീലങ്ങൾ. പഠിക്കാം പുതിയതാം  ചില നൽ ശീലങ്ങൾ. മറയ്ക്കാം മറക്കേണ്ടതൊക്കെയും. വരവേൽക്കാം നമുക്കിനി  പുതിയൊരു ജീവിതം.. ഈ  പുതുവത്സരത്തിൽ തിളങ്ങുന്നു...ഉദയ കിരണങ്ങളെൻ മനസ്സിൽ.