Posts

Showing posts from November, 2020

മലയാളി

Image
#കവിത # മലയാളി #കോശി ജോൺസൺ വൈദ്യൻ (ഷാ) ദ്രാവിഡ ഭാഷയെ കിളി കൊഞ്ചും മലയാളമാക്കി തഞ്ചം പറയിച്ച തുഞ്ചൻറ്റെ പിൻഗാമി മലയാളി. ദൈവത്തിൻ കൺട്രിയെ സാക്ഷരകേരളമാക്കി പുകഴ്ത്തിയ മലയാളി. അതിരുകളില്ലാ സ്നേഹം കൊടുത്ത് അറബിയെപ്പോലും പാട്ടിലാക്കുന്നവൻ മലയാളി.  ചന്ദ്രനിൽ പോയാലും കാണാമിവനെന്ന് ചൊല്ലും പോലുള്ള വൻ മലയാളി.  അമ്പത്താറക്ഷരം ചൊല്ലിപ്പടിച്ചവൻ മറ്റുള്ള ഭാഷകൾ പുല്ലുപോലമ്മാനമാടിടും മലയാളി.  ആരു ചോദിച്ചാലും ഉള്ളം കൊടുത്തിടും ഉണ്മയുള്ളവൻ മലയാളി.  മലബാറിയെന്നും മദ്രാസിയെന്നും പേരു കേൾക്കുന്നവൻ മലയാളി.  രാഷ്ട്രീയവ്യവസായ ശാസ്ത്രസാഹിത്യ ലോകത്ത് പുകൾപെറ്റ നാമങ്ങൾ മലയാളി.  എങ്കിലും സ്റ്റാറ്റസിനൊത്ത് സങ്കര വർഗ്ഗമായ് മംഗ്ളീഷു ചൊല്ലുന്ന മലയാളി.  മലയാളം മറക്കുന്ന മലയാളി.... ചേനയും ചേമ്പും തിരിച്ചറിഞ്ഞീടുമോ കേരമൊട്ടില്ലാത്ത കേരളീയർ. അതിഥി തൊഴിലാളിക്ക് പണി കൊടുത്തിട്ട് പണിയില്ലാതലയുന്ന മലയാളി. നോക്കുകൂലിയ്ക്കായ് നോക്കിയിരിക്കും മലയാളി...😉😃 #കവിത # മലയാളി #കോശി ജോൺസൺ വൈദ്യൻ (ഷാ)

വിനയം

#കവിത #വിനയം#കോശി ജോൺസൺ വൈദ്യൻ (ഷാ) മർതൃനു വിനയം ജീവിത വിജയം.  നേടാം നമുക്ക് ജീവ കിരീടം പുണ്യം നൽകിയ ജന്മം തന്നെ.  സ്വർഗ്ഗത്തേക്കാൾ സുന്ദരമാകും വിനയം മൂലം ജീവിതമിവിടെ. വിനയം നൽകും മനുജനു ബഹുമതി മറ്റൊരു ധനവും നൽകില്ലോർക്ക.  അതിരുകളില്ലാ ജീവിതവിജയം.  കലാമിനെപ്പോൽ കാലം കുറിക്കും.  മഹാത്മജിക്കും മരണമതില്ല. വിനയം കൊണ്ട് ലോകം വാഴ്ത്തിയ മദറിനുമില്ല മരണം ഓർക്ക.  ധാർഷ്ട്യം നിന്നുടെ ജീവിത നാശം.  അനുചർ പോലും അരിയായ് മാറും.  ജീവിതമെന്നത് ഒരു വഴിയാത്ര. വിജയം നേടി തിരു നടയണയാൻ വിനയം മാത്രം ശരണം. നാഥാ..

നിലാവ്

Image
കവിത #നിലാവ് #കോശി ജോൺസൺ വൈദ്യൻ (ഷാ) അഴകിൻറ്റെ അഴകായ ധരണിയെ നിന്നെ. അനുദിനം വലം വയ്ക്കും കള്ള കാമുകൻ ഞാൻ.  എന്നിട്ടും എന്നുടെ ഇംഗിതമറിയാത്തപോൽ നീയെന്തെ പോയ് മറഞ്ഞിടുന്നൂ. നിൻ മുഖമൊന്ന് കാണുവാൻ എത്ര ഞാൻ വലം വയ്ക്കും എന്തേ നീ പോയ് ഒളിച്ചിടുന്നു.. നാണത്താൽ മൂടിയ നിൻമിഴിയിൽ ഞാനെന്നെ കാണുവാൻ കാത്തിരുന്നു.  എന്നുടെ അനുരാഗ മോഹങ്ങൾ കൊണ്ടുണർത്തുവാൻ കാലങ്ങളായ്  ഞാൻ കറങ്ങിടുന്നു.  നിൻറ്റെ നിമ്നോന്നത മേനിയിൽ ഞാനൊരു ലതയായ് പടർന്നിടാൻ മോഹിച്ചു ഞാൻ.  ഒരിക്കലെങ്കിലും നീയെന്നയഴകിൽ ഞാനലിയുവാൻ നീയെന്നെ യനുവദിക്കൂ. പുളകങ്ങൾ കൊള്ളുമ്പോൾ തിളങ്ങുന്ന നിൻമിഴി കാണുവാൻ അലയുന്ന എന്മനമറിയാതെ നീയെന്തെ പോയിടുന്നു.  കൊതിപ്പിച്ചു വിടുന്ന നിൻ കള്ളത്തരം കണ്ടു  ചിലപ്പോൾ ഞാൻ പിണങ്ങിടും, മറഞ്ഞിടും ഞാൻ. ചുറ്റിനടക്കും മറ്റു നക്ഷത്രങ്ങളെ കണ്ടതിനാലാണോ നിൻ ഒഴികഴിവ്. എന്നുടെ പരിഭവം കണ്ടതിനാലോ നിൻ കള്ളകണ്ണാലുള്ളൊരൊളിഞ്ഞു നോട്ടം.  എത്ര നാൾ നീണ്ടിടും ഈ കള്ളപരിഭവം നീയില്ലാതുണ്ടോയെനിക്കു ജീവൻ. ഓർക്കുക നീയൊന്ന് ഞാനല്ലാതാർക്കും കഴിയില്ല നിന്നെ ചിരിപ്പിക്കാനെന്ന സത്യം. ആരും കാണാ...

എൻറ്റെ കേരളം

എൻറ്റെ കേരളം #കവിത #കോശി  ജോൺസൺ വൈദ്യൻ (ഷാ) സുന്ദരമീ കേരളം.  പ്രകൃതിയെന്ന വരദമാണീ കേരളം.  ആഴിയതിൽ മെയ്യുചേർത്ത് ശയ്യ കൊള്ളും കേരളം.  വമ്പനായ സഹൃനെ ശിരസ്സിലണിയും കേരളം.  കേരമെൻറ്റെ പേരിലുള്ള കേരളം.  വശൃമായ പുഞ്ചിരിയാൽ ആരെയും മയക്കുമവൾ കേരളം.  പുഴയവൾക്കരഞ്ഞാണമാകും സുന്ദരിയീ കേരളം.  ഹരിത വനങ്ങളാൽ പട്ടുടുത്ത കാമിനി. കൈ തൊഴുതു വരവേല്ക്കും മനുജരുള്ള കേരളം.  അനൃനാട്ടിൽ മെയ്മറന്നു  ജോലി ചെയ്ത് പണിതുയർത്തും കേരളം.  അതിഥി തൊഴിലാളികൾക്ക് ഗൾഫുപോലെ കേരളം. സർവ്വ മത ജാതി ഭേദമന്യേ  വാഴുവാൻ കൊതിക്കുമെൻറ്റെ കേരളം.   വരദം=ദേവി.

ഹൃദയം ഒരു കാവൽക്കാരൻ

Image
ഹൃദയം ഒരു ദേവാലയം . ആനന്ദ ദീപം കൊളുത്തുന്ന ദേവാലയം. സന്താപക്കാറ്റിലാടിയുലയുന്ന ദേവാലയം.  തരളിതമാക്കും പ്രേമം ജനിപ്പിക്കും ദേവാലയം.  മുട്ടിവിളിച്ചാൽ ഞാൻ തുറന്നീടും. ഏറ്റുപറയൂ വൃഥകളിവിടെ.. ആശ്വാസമേകും നിൻ മനതാരിൽ. സ്നേഹം തരുന്നോരാശ്വാസ കേന്ദ്രം.. ഞാനെന്ന സത്യത്തിൽ കവികൾ നൽകിയോരലങ്കാരമില്ലെങ്കിൽ . നാലറകൾ മാത്രമുള്ളോരു യന്ത്രം.  സ്ഫുലിംഗങ്ങൾ കൊണ്ടു സ്പന്ദിക്കും യന്ത്രം. പങ്കിലനിണമത് ശുദ്ധമാക്കി വീണ്ടും സിരകളിലെത്തിക്കും വെറുമൊരു  യന്ത്രം മാത്രം.  എങ്കിലും ചെയ്യുന്ന തെറ്റെല്ലാം അവരെൻറ്റെ പേരിൽ മൊഴിഞ്ഞു. അവരെന്നെ നല്ലതും ചീത്തയുമാക്കി തിരിച്ചു. സന്തോഷ സന്താപമെല്ലാം ജനിപ്പിക്കും ഞാനൊരു സൂപ്പർ ഹീറോ!! തരളിതയായ കാമിനിക്കേകും ഞാനെന്നയെന്നെത്തന്നെ!! എങ്കിലും കേൾക്കും പഴിപലതും വെറുതെ. വേദനിക്കും ചില കുത്തു വാക്കുകൾ കേൾക്കുമ്പോൾ ലോഭിത ശോണിതവുമായ്.  കേൾക്കുമ്പോളുരുകാൻ ഞാനൊരു  വെണ്ണയുമല്ല. പക്ഷെ അവർക്ക് ഞാൻ തീയാണ്,കുളിരാണ്,തുടിപ്പാണ്.. തുടിക്കും ചിലപ്പോൾ വൃതൃസ്ഥ വേഗത്തിൽ മനസ്സിൻറ്റെ താളത്തിനൊത്ത്.  മനസ്സെന്ന മന്ത്രത്തിൽ ആത്മാവ് നിയന്ത്രിക്കും. നിതൃം ച...

മനുഷൃ മനസ്സ്

Image
സംഗമമൊന്നിൽ നമ്മളറിയാതെ സംഗമിച്ചവരൊരു (XY)പിണ്ഠമായ് രൂപമെടുത്തു. സ്വർഗ്ഗത്തിൽ നിന്നൊരാത്മാവ് വന്നൊരു ജീവനായ് നിന്നിൽ ജ്വലിച്ചു.  അമ്മ പകുത്തൊരു ജീവരക്തത്തിൽ നീ വളർന്നു.  സമയമായപ്പോൾ ജീവിതം കാണുവാനായ് ഭൂമിയിലേക്ക് നീ വന്നു.  ജന്തുജാലങ്ങളെല്ലാം ജനിച്ചു ഭൂമിയിൽ നല്ലൊരാത്മാവുമായി. എങ്കിലും ഈശ്വരൻ കല്പിച്ചു നൽകിയ വിശേഷ മനസ്സെന്ന വരമിതു മനുഷൃജാതിക്കുമാത്രം. തനുവിനെ നിയന്ത്രിക്കാൻ കടിഞ്ഞാണായ് ആത്മാവ് കണ്ടത് മനസ്സെന്ന തന്ത്രം മാത്രം. പിന്നീടറിഞ്ഞു ആരുമറിയാത്ത ആർക്കും കഴിയാത്ത സമസൃയാണീ മനസ്സിൻറ്റെ യാത്രയെന്ന്. മനുഷ്യനെ മൃഗമെന്ന പദത്തിൽ നിന്നൊഴിവാക്കും വിശേഷ മനസ്സെന്ന വരമൊന്നുമാത്രം. എങ്കിലും മനസ്സിനെ കൈവിട്ട മനുഷൃർ പലപ്പോഴും മൃഗമായി മാറുന്ന കാണാം.  ഓർക്കുക മനുജരെ സൃഷ്ടിതാവൊരുനാൾ ചോദിക്കുകില്ലേ, ഞാൻ തന്ന വരമെവിടെയെന്ന്. നല്ല മനസ്സെന്ന വരമെവിടെയെന്ന്...

കാത്തിരിപ്പ്

Image
  കാത്തിരിപ്പ് #കവിത  കാത്തിരുന്നു കാത്തിരുന്നു കാത്തിരിപ്പിൻറ്റെയൊടുവിൽ. കരഞ്ഞുകൊണ്ടു പിറന്നു ഞാനൊരു നാരിയായ്. കണ്ണിലേക്കു വീണ കിരണം കണ്ടു ഞാൻ ചിരിച്ചു മോദമായ്. കണ്ണിമയ്ക്കാതെ കണ്ടു ഞാനായെത്തി നോക്കും കിളികളെ. കുളിർ കാറ്റിലൊഴുകിയ പാട്ടു കേട്ടുറങ്ങി ഞാനമ്മതൻ കൈകളിൽ.  കാലമങ്ങനെ പോകവെ കാത്തിരുന്നു ചില വാർത്തകൾ.  കരുണയോടെ ചൊല്ലിയമ്മയും കരുതണം നീയൊരു നാരിയാണെന്നോർമ്മയിൽ. കണ്ടു കൊള്ളുക നീ പുഞ്ചിരിക്കുന്ന  പൂക്കളിൻ പിന്നിലുള്ള മുള്ളുകൾ. കാലമെല്ലാം കാട്ടിയെൻ മുൻപിൽ കരുണയില്ലാത്ത ജനതയെ. കദനമെൻറ്റെ ലഹരിയായ് ജീവിതമൊടുവിലും. കാത്തിരുന്നില്ല കരയുവാൻ, എഴുതി ഞാൻ തീഷ്ണമാം വരികളിൽ. "കാത്തിരിക്കൂ ഞാൻ വരും ക്രൂരമാം കല്മഷ മനങ്ങളിൽ ചടുല നൃത്തമാടുവാനൊരു ദുർഗ്ഗയായ്..."

നവ മാധ്യമങ്ങൾ

Image
നവ മാധ്യമങ്ങൾ #കവിത  അറിയുവാനിവിടില്ല ബന്ധങ്ങൾ. അരികത്തിലുള്ളയീ ബന്ധനങ്ങൾ. അറിയില്ലയല്ക്കാരെ മിത്രങ്ങളെ. അറിവില്ല അറിയേണ്ടതൊന്നുമത്രെ. അറിയാമെല്ലാമെന്നുള്ള ഭാവം മാത്രം. പണ്ടിതല്ലായിരുന്നു വെന്നമ്മൂമ്മ. പാണ്ടികശാലകളൊന്നും പണിതില്ല . പങ്കിട്ടെടുത്തു പകുത്തു നൽകി. പാരിതറിഞ്ഞില്ല അല്ലലെന്ത്. എന്തിനുമേതിനും ആൾബന്ധം. എല്ലാമറിഞ്ഞു അയല്പക്കം. എല്ലാരും കൂടിയ സായന്തനങ്ങളിൽ,ചന്തകളിൽ. എല്ലാ വിശേഷമാനേരങ്ങളിൽ . അന്നു വേണ്ടായൊരു മാധ്യമവും. കേട്ടറിഞ്ഞീടുമെല്ലാ വാർത്തകളും . ഇന്നിതല്ലാസ്ഥിതി ആർക്കുമറിയില്ല ഉറ്റവരെ . അറിയുവാൻ വേണം നവ മാധ്യമങ്ങൾ . വേണം അറിയുവാൻ ജന്മദിനം . പങ്കാളിതന്നുടെ ജന്മദിനം . അറിയാതെയെങ്ങാനും പോയീടിലോ !!!!!! നവ മാധ്യമങ്ങളെ നമോ നമഃ. നന്നായൊരുങ്ങിയാൽ വേണമീ മാധൃമം. വയസ്സറിയിക്കാനും വേണമീ മാധ്യമം. പട്ടിയെ വാങ്ങിയോ കോഴിയെ വാങ്ങിയോ. എല്ലാമറിയിക്കാനീ മാധ്യമം  കുട്ടികൾക്കിന്നിതൊഴിവാക്കാൻ പാടില്ല . പാഠശാലകളിതൊന്നു മാത്രം . കാണുന്നതേതൊക്കെ. കൂടുന്നോരാരൊക്കെ.  എല്ലാമറിയും നവമാധൃമങ്ങൾ. നവമാധൃമങ്ങളെ നമോ നമഃ. ഉള്ള നേരത്ത് ചൊല്ലാം ചില കഥ . പോകേണ്ട പാത നാം കാട്ടി ക്കൊടുത്തി...