Posts

Showing posts from October, 2022

ചതിയുടെ ലോകം

ആരും മയങ്ങുന്ന ലോകം പുഞ്ചിരിക്കുന്ന ലോകം ചിത്തമില്ലാത്ത ലോകം ചിന്തയില്ലാത്ത ലോകം ആരും ആരുടേതല്ലാത്ത ലോകം മനം മയക്കുവാൻ മരുന്നുമായെത്തുന്ന ലോകം അന്ധ വിശ്വാസം ചിന്തയെ മയക്കും ലോകം ചന്തമുള്ളൊരു പെണ്ണിനുള്ളിലെ ചതിയറിയാത്തൊരു ലോകം വിദ്യയെന്തിന് വിത്തമില്ലെങ്കിൽ ചന്തമെന്തിന് സ്നേഹമില്ലെങ്കിൽ കണ്ണെന്തിന് കാണുവാനല്ലെങ്കിൽ സാക്ഷരമെന്നത്  വെറും ശൂന്യമല്ലയോ

നൗക

നയന മനോഹര കാഴ്ചകൾ കാട്ടാം നനുത്ത തണുപ്പിൻ മധുരം നുണയാം ഞാനാം നൗകയിൽ ചുറ്റീടാം നിങ്ങൾക്കായൊരു നാകമിതാ...

ദേശഭക്തിഗാന മത്സരം

# കേരളപ്പിറവി ദേശഭക്തിഗാന മത്സരം # "എന്റെ കേരളം എത്ര സുന്ദരം" കാവ്യഭാവനയെ ഏഴഴകുള്ളൊരു വർണ്ണ ചിത്രമാക്കിയോരീശ്വര സൃഷ്ടിയാണെന്റെ കേരളം. മാറുന്ന ഋതുക്കൾ മാറ്റി വരയ്ക്കുന്ന വർണ്ണ ചിത്രമാണെന്റെ കേരളം. കുയിലിന്റെ നാദവും കാട്ടാറിൻ താളവും സമന്വയിക്കുന്നോരിടമാ-ണെന്റെ കേരളം. തൂവെള്ള മഞ്ഞിൻ പുതപ്പണിഞ്ഞ്, പള്ളി മണിയും ശംഖ് നാദവും ബാങ്ക് വിളിയുമായുണരുമെന്റെ കേരളം എത്ര സുന്ദരം. ഹരിതാഭമാകും പാടങ്ങൾ ചേലയായ് നാണം മറച്ചിടും. ചേലൊടും ചോലകൾ ഹാരമായ്,കാഞ്ചന കായലോളങ്ങളാൽ പാദസരം തീർത്തും. മരതക ശോഭയിൽ ഇറ്റിറ്റു വീഴുന്ന- മഞ്ഞിൻ കണങ്ങളാൽ മൂക്കുത്തി ചാർത്തിയും.  കളഭവും ഏലവും സുഗന്ധം പടർത്തുന്ന മേനി കൊണ്ടാരെയും പാട്ടിലാക്കുന്ന വശ്യ സുന്ദരി യാണെന്റെ കേരളം. കൊയ്ത്തു പാട്ടിൻ ഈണത്തിൽ  അറബിക്കടലിനെ മൃദുശയ്യയാക്കി,   സഹ്യാദ്രി മടിയിൽ തല ചായ്ച്ചുറങ്ങുന്ന കേരളം എത്ര സുന്ദരം. കയറിൻ റാട്ടുകൾ ഒരുപോൽ ചലിക്കുന്ന താളവും. കളരിയും തെയ്യവും..  തുള്ളലും ആട്ടവും..  കഥകളീം രവിവർമ്മ ചിത്രവുമായ് കലയുടെ കേളീ ഗൃഹ മെത്ര സുന്ദരം. കേരളപ്പെരുമയെ വാനോളമുയർത്തിയ  മലയാളി നാടെൻ കേരളം.. എത്ര സുന്ദരം.

എന്റെ കേരളം എത്ര സുന്ദരം

# കേരളപ്പിറവി ദേശഭക്തിഗാന മത്സരം # കോശി ജോൺസൺ  (ഷാ) കാവ്യഭാവനയെ ഏഴഴകുള്ളൊരു വർണ്ണ ചിത്രമാക്കിയ - ഈശ്വര സൃഷ്ടിയോ എന്റെ കേരളം. മാറുന്ന ഋതുക്കൾ മാറ്റി വരയ്ക്കുന്ന- വർണ്ണ ചിത്രമോ എന്റെ കേരളം. കുയിലിന്റെ നാദവും കാട്ടാറിൻ താളവും. സമന്വയിക്കുന്നോരിടമോ എന്റെ കേരളം. കതിരോൻ പ്രഭയിൽ ചാറ്റൽ മഴയേറ്റ് മിന്നി തിളങ്ങുന്നോ . എന്റെ കേരളം എത്ര സുന്ദരം. ഹരിതാഭമാകും ചേലകൾ ചുറ്റി നാണം മറയ്ക്കുന്ന . മിന്നുന്ന ചോലകൾ മാലയായ് അണിയുന്ന. മരതക ശോഭയിൽ ഇറ്റിറ്റു വീഴുന്ന -മഞ്ഞിൻ കണങ്ങൾ മാറ്റുകൂട്ടുന്ന. കളഭവും ഏലവും മണക്കുന്ന മേനി കൊണ്ടാരെയും വശീകരിക്കുന്ന. എന്റെ കേരളം എത്ര സുന്ദരം. കയറിൻ റാട്ടുകൾ ഒരു പോൽ ചലിക്കുന്ന ഗ്രാമവും. നാടൻ പാട്ടുകൾ ഈണത്തിലൊഴുകുന്ന വയലേലകളും. കേരവും റബ്ബറും ഒരു പോൽ വിളയുന്ന നാടും. മയിലും പുലിയും ഗജവും വിഹരിക്കും കാടും. തൂവെള്ള മഞ്ഞിൻ പുതപ്പണിഞ്ഞ് പള്ളി മണിയും ശംഖ് നാദവും ബാങ്ക് വിളിയും കേട്ടുണരുന്ന. എന്റെ നാടെത്ര മനോഹരി. കോലവും തെയ്യവും തുള്ളലും ആട്ടവും കഥകളിയും രവിവർമ്മ ചിത്രവും . കലയുടെ കേളീ ഗൃഹമിത് കേരളം. കാല്പന്തും കോൽകളീം ഗോട്ടിയും കബഡിയും വള്ളം കളിയും  തനതായ കളരിയും മാറ്റുരയ്ക്കു...

ദയാബായ്

ചുക്കിച്ചുളിഞ്ഞൊരാ മുഖത്തിൻ  മറവിലൊരു ഗാന്ധിജിയെ നിങ്ങൾ കണ്ടുവോ തീക്ഷ്ണമാം നോട്ടത്തിൽ നിന്നുരുകുന്നൊരു ഭരണ വർഗ്ഗത്തെ നിങ്ങൾ കണ്ടുവോ പാവങ്ങൾക്കായ് തൻ ജീവൻ നൽകുവാൻ കാണിച്ച സ്നേഹത്തെ നിങ്ങൾ കണ്ടുവോ ജീവിതം സഹനമാക്കുന്നൊരു അമ്മ തെരേസയെ നിങ്ങൾ കണ്ടുവോ ആരുമില്ലാത്തഗതികൾക്കായ് പൊരുതുവാൻ വന്നൊരാ സൃഷ്ടിയെ നിങ്ങൾ കണ്ടുവോ ഗോത്രവർഗ്ഗത്തിന്നൊരുവളെന്നപോൽ വസ്ത്രം ധരിച്ചതിൽ പഴി കേൾക്കുമ മ്മയെ നിങ്ങൾ കണ്ടുവോ അർഹതപ്പെട്ടൊരു കൂലി നേടിക്കൊടുക്കുവാൻ  ഉടയാളന്മാരുടെ അടി കൊണ്ട് പല്ല്  കൊഴിഞ്ഞൊരു ബായിയെ നിങ്ങൾ കണ്ടുവോ  തിരുവസ്ത്രമല്ല  ക്രിസ്തു സ്നേഹമാം സേവനം ജീവിതമെന്ന് കാട്ടിയ സഹോദരിയെ നിങ്ങൾ കണ്ടുവോ. യധാർത്ഥ സമരമുഖ മതെന്തൊന്ന് കാട്ടിയ ധീര വനിതയെ നിങ്ങൾ കണ്ടുവോ. കാപട്യമാകും രാഷ്ട്രീയ നാടകം കണ്ടു മടുത്തവർക്കിടയിൽ നിർമ്മലസ്നേഹമെന്തെന്ന് കാട്ടി ത്തരുന്നൊരു നേതാവിനെ നിങ്ങൾ കണ്ടുവോ ഇതെല്ലാമൊരുമിക്കും ദയയുടെ പ്രതിരൂപം ദയാബായ്.

ഭൂമിക- മറവി

# ഭൂമിക- മറവി- കുറുംങ്കവിതാ മത്സരം # കോശി ജോൺസൺ വൈദ്യൻ (ഷാ) മറവിയായിരുന്നെന്റെ ദുഖം. മറവിയാണിന്നെൻ സുഖം. ഇന്നലെ മറക്കുന്ന ഇന്നിന്റെ മറവിയെ. വെറുക്കാതിരിക്കലാണെൻ ശ്രമം.

ഭൂമിക സമസ്യാ പൂരണം

ദീപ്തമാം മുഖ കാന്തിയിൽ ജ്ഞാനമാം നിറവിൽ ലോകം തെളിക്കുമവൾ കുടുംബത്തിൻ വിളക്കായവൾ

കടലാസുതോണികൾ

# കാവ്യതീർത്ഥം പെയ്തൊഴിയാതെ # ചിത്രാധിഷ്ഠിത കവിത രചനാ മത്സരം # കോശി ജോൺസൺ വൈദ്യൻ (ഷാ) കാലമാം പുഴയിലെ കടലാസു തോണികൾ നമ്മൾ. ജീവിതം തേടിയാ യാത്രയിൽ. മുങ്ങുവാൻ ..പ്രതികൂലമനവധി. ഭാരങ്ങൾ താങ്ങിയ കടലാസു തോണികളനവധി. മന്ദമൊരു കാറ്റായ് . മുന്നോട്ടു നീക്കുവാൻ ആകുമോ നിങ്ങൾക്ക്.  പുഴയൊന്ന് കടക്കുവാൻ. തീരത്തണയുവാൻ . താങ്ങുമോ നിങ്ങളെൻ സുഹൃത്തായ്.

വയോജനദിന കവിത

# വയോജന ദിന കവിതാമത്സരം # കോശി ജോൺസൺ വൈദ്യൻ (ഷാ) കാലമാം ചക്രം കറങ്ങിത്തിരിയുമ്പോൾ. കാലയവനികക്കപ്പുറം കാണുവാൻ. കൂടെക്കൂടിയ പ്രണയിനിക്കൊപ്പമെ. തളരാത്ത മനസ്സുമായ് തളരുന്ന കാലുകൾ. സാഗരങ്ങൾക്കപ്പുറം കാണാത്ത കാഴ്ചകൾ കാണുവാൻ. മോഹം വിടരുന്നു കാലം തളർത്തിയ കണ്ണുകൾക്കുള്ളിലും. തീരങ്ങൾ തേടിയാ യാത്രയ്ക്കവസാനം. കൂടെക്കൂടിയതവൾമാത്രം അവൾ മാത്രം. തേടിയ നേട്ടങ്ങൾ നേടിയെടുത്ത പ്പോൾ.  തെല്ലൊന്നഹങ്കരിച്ചീടിരുന്നാ യുവമനസ്സ്. കാലങ്ങൾ പോകവെ നേരിട്ടറിഞ്ഞു. ക്ഷണികമീയഹങ്കാരമെന്നുള്ള സത്യം. കൂടെ കൂടേണ്ടവർ കൂടുകൾ കൂട്ടുവാൻ തത്രപ്പെടുമ്പോൾ. മറന്നു പോകുന്നരാ വാർദ്ധക്യമെന്ന കാലചക്രത്തിന്റെയീയധർമ്മ ധർമ്മം. ഈ ഇടവേളയിൽ തളരാതിരിക്കുവാൻ. താങ്ങായുള്ളതോ നിൻ സ്നേഹം സ്നേഹമതൊന്നുമാത്രം.