Posts

Showing posts from November, 2022

ദൃശ്യാധിഷ്ഠിത നാലുവരി കവിത രചനാ മത്സരം- അക്ഷര കേരളം

# ദൃശ്യാധിഷ്ഠിത നാലുവരി കവിത രചനാ മത്സരം # കോശി ജോൺസൺ (ഷാ) മാമുണ്ണാൻ കതിരുകൾ വന്നു. പതിരുകൾ മാറി അരിമണിയാവാൻ. പശിയടക്കാൻ കാക്കണമെത്ര. കാകനെയകറ്റി കാക്കണെ ദൈവേ..

മറുവരി-മാമ്പഴം

# മറുവരി രചനാ മത്സരം # കോശി ജോൺസൺ (ഷാ) തെല്ലു ഞാൻ മടിയോടെ ഓർമ്മകൾ പിൻപേ പോയി. യൗവ്വനം പൂത്തുലയും കാലത്തിൻ പിൻപേ പോയി. കാമുക കണ്ണുമായ് ഞാൻ കാത്തിരുന്നാ കലാലയ മരച്ചോട്ടിൽ. ആദ്യമായ് കണ്ടു ഞാനാ  ഈർഷ്യയിൽ  പിൻവാങ്ങും മാൻ മിഴികളെ. കണ്ണിലായ്  എരിയുന്ന നെരിപ്പോടിൻ ജ്വാലയിൽ . എരിയുമോ എന്നു ഞാൻ  സന്ദേഹിച്ചു. എങ്കിലും കൊതിച്ചു ഞാൻ കാണുവാൻ വീണ്ടും വീണ്ടും. മുട്ടി ഞാനൊരു വട്ടം  കിട്ടിയാ  നോട്ടത്തിൻ പ്രഹരത്തിൽ. മിണ്ടാൻ കഴിഞ്ഞില്ലൊരു വാക്കും ശ്രദ്ധയോടെ. കാലങ്ങൾ പോകവെ കണ്ടു ഞാൻ തിരയുന്ന രണ്ടു നയനങ്ങളെ. കേട്ടു ഞാൻ ബാല്യത്തിന്റെ തീഷ്ണമാം വ്യഥകളെ. കൂട്ടുമായെത്തിയ ധൂമ്രപാളികളെ. ഒരിറ്റാശ്വാസത്തിനായ് വിൽക്കേണ്ടി വന്നതൊക്കെ നഷ്ടത്തിൻ കണക്കുകൾ കൂട്ടുവാനാവാതെയവൾ. കാത്തിരുന്നപ്പൊഴാ മാമ്പഴം ഞാനായെത്തി. കൊതിയോടെ ഭുജിക്കുവാൻ വെമ്പലായുയർന്നയെൻ പൈങ്കിളി അമ്പേറ്റു വീഴുന്നാ ധൂമ്രപാളി തൻ കാട്ടാളന്മാരാൽ. ജാഗരൂകരായിരിക്കുവിൻ ഇനിയൊരു പൈങ്കിളിക്കീ ഗതി വരാതിരിക്കുവാൻ ഇന്നുമെൻ കണ്ണിൽ നിന്നും മറയില്ലാ ദൃശ്യവും കണ്ണീരും

112

ക്രിസ്ത്യാനി..

# ക്രിസ്ത്യാനി # കോശി ജോൺസൺ വൈദ്യൻ (ഷാ) കാലം .. കാലം കാത്തു കാത്തിരുന്നൊരു യുഗപിറവി. താരം.. താരങ്ങൾ .. താരങ്ങൾ കാട്ടിയ യുഗപിറവി. കണ്ണിലെ കരടായ് രാജാക്കൾ കണ്ടൊരു താരം. ആട്ടിൻ തൊഴുത്തിൽ പിറന്നൊരു താരം. പിറവിയിൽ ഒടുക്കം കാണാൻ നിനച്ചവർ. ക്രൂശിലെ രക്തത്തിൽ ഊറിച്ചിരിച്ചവർ. കണ്ടില്ലീ നവയുഗപിറവി. പുതിയൊരു നിയമത്തിൻ ജനനം. കാലം.. കാലമായൊഴുകിയ ജൂത നിയമത്തിൽ .  നാഥൻ.. നാഥൻ മാറ്റത്തിൻ കാറ്റുമായെത്തി. തത്വചിന്തകൾ കാറ്റിൽ പറത്തി യോൻ. ചാട്ടവാറെടുത്തൊരു ശുദ്ധിക്രീയ നടത്തിയോൻ. മരപ്പണി ചെയ്തവൻ. മുക്കുവർ കൂട്ടാളിയായവൻ . . വചനം പഠിച്ചവൻ. പുതു വചനങ്ങൾ നൽകിയോൻ. പാപിക്ക് ഹൃദയം തുറക്കുവാൻ നെഞ്ചോടടുപ്പിച്ചോൻ. അനുതാപമല്ലാതൊരാരാധനയില്ലെന്നറിയിച്ചോൻ. കർമ്മമാണനുഷ്ഠാനമതിലേറെ മുഖ്യമെന്നുരചെയ്ത നാഥൻ. പാപിക്കു രക്ഷകൻ. ദുഃഖിതർക്കാലംബം. പീഢിതർക്കാശ്രയം. ആപത്തിൽ കൂടെയും. മരണത്തിൽ തന്നെ പകുത്തവൻ. ക്രൂശിൽ രക്തവും ദേഹിയും കുർബ്ബാന( സമർപ്പണം) നൽകിയോൻ പങ്കിട്ടു. വീഞ്ഞെൻ നിണവും അപ്പമെൻ ദേഹിയായ് കുർബ്ബാന( സമർപ്പണം) നിങ്ങളാകുമ്പോൾ ഞാൻ തന്നെ  നിങ്ങളെന്നോർത്തുകൊണ്ടാൽ രൂപാന്തരത്തിൽ  നിനക്കുമാകാം ക്രിസ്ത്യാനി.. അല്ലെങ്ക...

കാവ്യധ്വനി മറുവരി

# കാവ്യധ്വനി മറുവരി കവിത രചന മത്സരം # കോശി ജോൺസൺ വൈദ്യൻ(ഷാ) ചാടി നടക്കും മർക്കടനൊപ്പം ചില്ലകൾ തോറും ഊഞ്ഞാലാടാൻ. പ്രണയം നിറയും കളകൂജനത്തിന്. ചെവിയോർത്തീടും സ്മരണകളോടെ. നൃത്തം ചെയ്യും മയിലിനൊപ്പം. നർത്തകിയാകാൻ മോഹം മോഹനം. പൂമ്പൊടി പറ്റിയ ശലഭമതൊന്നായ്. തേൻ നുണയും പരാഗകാരിയതാവാൻ. അളിയായ് മൂളിപ്പാട്ടുകൾ പാടി. പൂവുകൾ തോറും മണ്ടി നടക്കാൻ. മാനായ് മാറി മായകൾ കാട്ടാൻ. കാടുകുലുക്കും കരിയൊന്നാവാൻ. കാട്ടിലെ രാജാവായ് പ്രജകളെ കാണാൻ. ചെറിയൊരു മോഹമെൻ കരളിൽ വന്നാൽ. അതിമോഹമതായ് കരുതരുതരുതേ!!!

കൃസ്ത്യാനി

കാലം കാത്തു കാത്തിരുന്നൊരു യുഗ പിറവി. താരം.. താരങ്ങൾ കാട്ടിയ നാഥൻ രാജത്വത്തിൻ കണ്ണിൽ കരടായ്  പിറവിയിൽ ഒടുക്കം നിനച്ചവർ ക്രൂശിലെ രക്തത്തിൽ ഊറിച്ചിരിച്ചവർ. കണ്ടില്ലീ നാഥൻ ഉയിർക്കുന്നതൊരു പുതുയുഗത്തിനായ്. വേറിട്ടെഴുതിയൊരു പുതിയ നിയമത്തിനായ്. കാലമായൊഴുകിയ ജൂത നിയമത്തിൽ . നീന്തിയൊഴുക്കിനെതിരേക്കായ് നാഥൻ. തത്വചിന്തകൾക്കടിസ്ഥാനമില്ലാതായ് ഒട്ടക രോമം ധരിച്ചും കാട്ടുതേൻ ഭുജിച്ചും നടന്നവൻ പ്രവചിച്ച മശിഹാ. മരപ്പണി ചെയ്തവൻ. മുക്കുവർ കൂട്ടാളിയായവൻ . ചാട്ടവാറെടുത്തവൻ ആരാധനാലയമാക്കിയോൻ. വചനം പഠിച്ചവൻ പുതു വചനങ്ങൾ നൽകിയോൻ. പാപിക്ക് ഹൃദയം തുറക്കുവാൻ നെഞ്ചോടടുപ്പിച്ചോൻ. അനുതാപമല്ലാതൊരാരാധനയില്ലെന്നറിയിച്ചോൻ. കർമ്മമാണനുഷ്ഠാനമതിലേറെ മുഖ്യമെന്ന് കർമ്മമായ് കാണിച്ച ഗുരുനാഥൻ പാപിക്കു രക്ഷകൻ ദുഖിതർക്കാലംബം പീഠിതർക്കാശ്രയം ആപത്തിൽ കൂടെയും മരണത്തിൽ തന്നെ പകുത്തവൻ വീഞ്ഞെൻ നിണവും അപ്പമെൻ ദേഹിയായ് കുർബാന( സമർപ്പണം) നിങ്ങളാകുമ്പോൾ ഞാൻ തന്നെ  നിങ്ങളെന്നോർത്തുകൊണ്ടാൽ രൂപാന്തരത്തിൽ  നിനക്കുമാകാം കൃസ്ത്യാനി.. അല്ലെങ്കിൽ വെറുമൊരു നാമം മാത്രം കൃസ്ത്യാനി..

കർത്താവ്

കാലം കാത്തു കാത്തിരുന്നൊരു യുഗ പിറവി. നക്ഷത്രങ്ങൾ കാട്ടി തന്നോരു നാഥൻ രാജത്വത്തിൻ കണ്ണിൽ കരടായ് പിറന്നവൻ പിറക്കും നേരം ഒടുക്കുവാൻ നിനച്ചവർ ക്രൂശിലെ രക്തത്തിൽ പങ്കാളിയായവർ കണ്ടില്ലീ നാഥൻ ഉയർക്കുന്നതൊരു പുതുയുഗത്തിനായ് വേറിട്ടെഴുതിയൊരു പുതിയ നിയമം കാലമായ് തുടർന്നൊരു ജൂത നിയമത്തിൽ നാഥൻ നടന്ന തൊരൊഴുക്കിനെതിരേക്കായ് തത്വചിന്തകൾക്കടിസ്ഥാനമില്ലാതായ് ഒട്ടക രോമം ധരിച്ചും കാട്ടുതേൻ ഭുജിച്ചും നടന്നവൻ പ്രവചിച്ച മശിഹായാണിവൻ മരപ്പണി ചെയ്തവൻ മുക്കുവർ കൂട്ടാളിയായവൻ പള്ളിയിൽ ചാട്ടവാറെടുത്ത് ആരാധനാലയമാക്കിയോൻ വചനം പഠിച്ചവൻ പുതു വചനങ്ങൾ നൽകിയോൻ പാപിക്ക് ഹൃദയം തുറക്കുവാൻ നെഞ്ചോടടുപ്പിച്ചോൻ കർമ്മമാണനുഷ്ഠാനമതിലേറെ മുഖ്യ മെന്ന് കർമ്മത്തിൽ കാണിച്ച ഗുരു. പാപിക്കു രക്ഷകൻ ദുഖിതർക്കാലംബം പീഠിതർക്കാശ്രയം ആപത്തിൽ കൂടെയും മരണത്തിൽ തന്നെ പകുത്തവൻ എന്നുടെ നിണവും ദേഹവും നിങ്ങളാകുമ്പോൾ ഞാൻ തന്നെ  നിങ്ങളെന്നോർത്തുകൊണ്ടാൽ രൂപാന്തരത്തിൽ  നിനക്കു മേകാ മൊരു നാമം കൃസ്ത്യാനി..

ശിശുദിന

#ശിശുദിന സന്ദേശ കവിത മെഗാ മത്സരം # കോശി ജോൺസൺ വൈദ്യൻ (ഷാ) ബാല്യം ഞാനാരെന്നറിയാത്ത ഞാനറിയാത്തൊരു ബാല്യം. മുലപ്പാല് കിട്ടാത്ത ബാല്യം. കണ്ണീരുണങ്ങാത്ത ബാല്യം. വിശപ്പടങ്ങാത്ത ബാല്യം. സ്നേഹമൊരിറ്റ് തേടുന്ന ബാല്യം. കാക്കയും പൂച്ചയും കൂട്ടുകാരായുള്ള ബാല്യം. എച്ചിലിലയ്ക്കായി ശുനകനോടടി കൂടും ബാല്യം. കണ്ണിലെ കൗതുകം പൊല്ലാപ്പായ് മാറുന്ന കാലം. തൂകി കളയുന്ന അരിമണി  ഒരു വറ്റ് മാറ്റി വയ്ക്കാമോ ഈ ബാല്യത്തിനായ്? തെരുവിൽ കിടക്കാതെ  പുത്തനല്ലെങ്കിലും നല്ലൊരുടുപ്പിട്ട് കുഞ്ഞുങ്ങൾക്കൊപ്പം സ്കൂളിലേക്കയക്കാമോ? കൂടെപ്പിടിച്ചു തലോടുവാൻ നിങ്ങൾക്കമ്മയായ് അച്ഛനായ് തോന്നലുണ്ടാക്കുവാൻ പറ്റുമോ? നല്ലൊരു ജീവിതം കിനാവു കാണുവാൻ തുടങ്ങട്ടെ ഈ ദിനം സ്വപ്നതുല്യമായ്..

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

#ശിശുദിന സന്ദേശ കവിത മെഗാ മത്സരം ബാല്യം ഞാനാരെന്നറിയാത്ത ഞാനറിയാത്തൊരു ബാല്യം. മുലപ്പാല് കിട്ടാത്ത ബാല്യം. കണ്ണീരുണങ്ങാത്ത ബാല്യം കണ്ണീരു വറ്റിയ ബാല്യം. വിശപ്പടങ്ങാത്ത ബാല്യം സ്നേഹമൊരിറ്റ് തേടുന്ന ബാല്യം. കാക്കയും പൂച്ചയും കൂട്ടുകാരായുള്ള ബാല്യം എച്ചിലിലയ്ക്കായി ശുനകനോടടി കൂടും ബാല്യം. കണ്ണിലെ കൗതുകം പൊല്ലാപ്പായ് മാറുന്ന കാലം. തൂകി കളയുന്ന അരിമണി  ഒരു വറ്റ് മാറ്റി വയ്ക്കാമോ ഈ ബാല്യത്തിനായ്? തെരുവിൽ കിടക്കാതെ നോക്കുവാൻ കാക്കുമോ? പുത്തനല്ലെങ്കിലും നല്ലൊരുടുപ്പിട്ട് കുഞ്ഞുങ്ങൾക്കൊപ്പം സ്കൂളിലേക്കയക്കാമോ? കൂടെപ്പിടിച്ചു തലോടുവാൻ. നിങ്ങൾക്കമ്മയായ് അച്ഛനായ് തോന്നലുണ്ടാക്കുവാൻ . നല്ലൊരു ജീവിതം കിനാവു കാണുവാൻ, ഈ ദിനം തുടങ്ങട്ടെ സ്വപ്നതുല്യമായ്..

കാവ്യ ധ്വനി മറുവരി

# മറുവരി കവിത രചന മത്സരം ഞാനെന്നയെന്നെ നീ കാണാതെ പോയപ്പോൾ. ഞാനെന്റെയകതാരിൽ കൊണ്ടു നടന്നൊരു- കാഞ്ചന സ്വപ്നങ്ങൾ ചില്ലു പാത്രങ്ങളായ്. കാപട്യമാം നിൻ പുഞ്ചിരിയിന്നു ഞാനറിയുന്നു . അമൃത് പോൽ തോന്നിയൊരു വിഷമായിരുന്നെന്ന്. എങ്കിലും മറക്കു വാനാകില്ലെനിക്കു നീ. ആദ്യ രോമാഞ്ചമായിരുന്നു. ഞാനെന്നുള്ളിലുള്ളെതെല്ലാം പകർന്നില്ലേ. മധുപനായ് നുകർന്നു നീയൂറ്റിയെടുത്തില്ലേ എൻ ജീവരക്തം..

മറുവരി

# ലളിതഗാനത്തിനൊരു മറുവരി രചനാ മത്സരം # കോശി ജോൺസൺ വൈദ്യൻ(ഷാ) ഇനിയൊന്ന്  കാണും കിനാക്കളിൽ മധുരിക്കും പാലമൃതായിരിക്കും. കുഞ്ഞിളം  കാറ്റൊന്ന്  കിക്കിളിക്കൊളളിച്ച്   മധുരമീ പുഞ്ചിരി മാറ്റരുതേ. ശ്രുതി നോക്കും  രാക്കിളീ പാടുമോ താരാട്ട് . ഉണരാതെ  നോക്കുമോയെൻ കൺമണിയെ.