ഒരു മലർകൂടി കൊഴിയുമീ മലർവാടിയതിൽ നിന്നും. പരിമളം പരത്തിയൊരു പനി നീർപ്പൂവായിരുന്നു നീയെൻ ഹൃത്തിൽ . സഹസ്രമാം ഭ്രമരത്തിൻ പ്രണയം തടയുവാൻ ഒരു മാരിക്കാവതില്ലല്ലോ മധുവൂട്ടിയവരെ നീ സത്കരിച്ചല്ലോ . ഇനി കൊഴിയാതെ വയ്യ. വിരിയട്ടെ പുതുമ തൻ മൊട്ടുകൾ. വിടരട്ടെ കായ്ക്കട്ടെ പുതുയുഗത്തിലേക്കായ്. വെട്ടി വെടിപ്പാക്കി കേടുകൾ തീർത്തലങ്കരിച്ചീടാം. നവവത്സരമായ് ശോഭിക്കുവാനീ ലോകമാം മലർവാടി തന്നിൽ. ഇനിയൊരു ശലഭമായ് കീടമായ് പിറവിയെടുക്കാം ... മാറുമീ പുതുവർഷം നിങ്ങൾ തൻ പിറവിയിൽ... ,